ഡ്രൈവർ ഉറങ്ങിയ താണ് അപകടകാരണമെന്ന് കരുതുന്നു
വേങ്ങര | ഗാന്ധിദാസ് പടി ആർ ടി സി യുടെ മുന്നിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് ഓട്ടോയിൽ കാറിടിച്ചു.
ഇന്ന് രാവിലെയാണ് സംഭവം. കോഴിക്കോട് നിന്ന് കടയടച്ചു വരികയായിരുന്ന ചട്ടിപ്പറമ്പ് സ്വദേശികളുടെ കാറാണ് അപകടത്തിൽ പെട്ടത്.
കൊറോള അൾട്ടിസ് കാർ എതിർ ഭാഗത്ത് നിർത്തിയിട്ടിരുന്ന ഗുഡ്സ് ഓട്ടോയിൽ ഇടിച്ചാണ് അപകടം. ഡ്രൈവർ ഉറങ്ങിയ താണ് അപകടകാരണമെന്ന് കരുതുന്നു.
ആരുടെയും പരിക്ക് ഗുരുതരമല്ല. വാഹനങ്ങളുടെ മുൻഭാഗം പൂർണമായി തകർന്നിട്ടുണ്ട്.

