തിരുവനന്തപുരം | തലസ്ഥാനത്ത് തിരൂരങ്ങാടി നഗരസഭയിലെ വ്യത്യസ്ഥ വികസന ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്റവന്യു വകുപ്പ് മന്ത്രി കെ രാജൻ,ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ്, കൃഷിവകുപ്പ് മന്ത്രി പി, പ്രസാദ് ,തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ എന്നിവരെ കെ പി എ മജീദ് സാഹിബ് എം എൽ എ യുടെ സാന്നിധ്യത്തിൽ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ ഭരണ സമിതി നേരിൽ കണ്ട് നിവേദനങ്ങൾ സമർപ്പിച്ചു..
വികസന കാര്യങ്ങൾ ചർച്ച ചെയ്തു, കല്ലക്കയം കുടിവെള്ള പദ്ധതിക്ക് 14.43 കോടി രൂപയുടെ ഭരണാനുമതി രേഖകൾ കെ.പി എ മജീദ് എം എൽ എ ചെയർമാൻ
കെപി മുഹമ്മദ് കുട്ടിക്ക്
കൈമാറി.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ സിപി ഇസ്മായിൽ, ഇക്ബാൽ കല്ലുങ്ങൽ,ഇ പി. ബാവ ,എം എൽ എ പി.എ ടി.കെ നാസർഎന്നിവർ പങ്കെടുത്തു, നഗരകാര്യ ഡയറക്ടർ, തദ്ദേശ സ്ഥാപന ചീഫ് എഞ്ചിനിയർ എന്നിവരുമായി ചർച്ച നടത്തി.




