ഒളിക്യാമറ കേസ്: ഷാജഹാൻ പിടിയിൽ


  പാലക്കാട് കൊടുമ്പിൽ അയൽവാസിയായ വീട്ടമ്മയുടെ കുളിമുറിയിൽ ഒളിക്യാമറ വെച്ച കേസിൽ ഷാജഹാൻ പിടികൽ. തമിഴ്നാട്ടിൽ നിന്നുമാണ് പിടിയിലായത്.


സി പി എം മുൻ ബ്രാഞ്ച് സെക്രട്ടറി ഷാജഹാനാണ് പിടിയിലായത്.ഒളിവിൽ കഴിഞ്ഞിരുന്ന ഷാജഹാനെ തമിഴ് നാട്ടിൽ നിന്നാണ് പാലക്കാട് സൗത്ത് പൊലീസ് പിടികൂടിയത്. 


വ്യാഴാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.കുളിമുറിയുടെ ജനാലയിൽ ആളനക്കം കേട്ട വീട്ടമ്മ ബഹളം വെച്ചപ്പോൾ ഷാജഹാൻ ഓടി രക്ഷപ്പെടുകയായിരുന്നു.ഓടുന്നതിനിടെ ഇയാളുടെ മൊബൈൽ ഫോൺ നിലത്ത് വീണു. ഇത് പരിശോധിച്ചപ്പോഴാണ് കുളിമുറിയുടെ സമീപം ഉണ്ടായിരുന്നത് ഷാജഹാനാണെന്ന് വ്യക്തമായത്. 

വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ഷാജഹാനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സി പി എം സസ്പെൻഡ് ചെയ്തിരുന്നു.സംഭവത്തിനു ശേഷം പ്രതി ഒളിവിൽ പോയി. 


തുടർന്ന് ഷാജഹാനെ പിടിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ഊർജിതമാക്കി.


പ്രതി   സംസ്ഥാനം വിട്ടതായി അടുത്ത സുഹൃത്തുക്കളിൽ നിന്ന് വ്യക്തമായി. ഇതോടെ തമിഴ്നാട് കേന്ദ്രീകരിച്ചായി അന്വേഷണം .തമിഴ്നാട്ടിൽ പ്രതി പോകാൻ ഇടയുള്ള പ്രദേശളെൽ തെരച്ചിൽ നടത്തിയതിനെ തുടർന്നാണ് കഴിഞ്ഞ രാത്രിയിൽ ഷാജഹാനെ പിടികൂടിയത്. 

Previous Post Next Post
WhatsApp