ചെമ്മാട്: വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്മാട് യൂണിറ്റിൻ്റെ ജനറൽ ബോഡി മീറ്റിംഗ് ഇന്ന് (14/06/22-ചൊവ്വാഴ്ച) രാവിലെ 9:00 മണിക്ക് ആരംഭിക്കും.
രാവിലെ 9:00 മണി മുതൽ ഉച്ചക്ക് 2:00 മണി വരെ ചെമ്മാട് ടൗണിൽ കടകൾ തുറന്ന് പ്രവർത്തിക്കില്ല . വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഭാഗമായി, പത്ത് (10) ലക്ഷം രൂപ, മരണപ്പെട്ട ഒരു വ്യക്തിയുടെ കുടുംബത്തിന് സ്ഥലം എം എൽ എ. കെ പി എ മജീദ് വിതരണം ചെയ്യും.ജനകീയമായി നിസ്വാർത്ഥ സേവനം ചെയ്യുന്ന ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും മുൻകാല കച്ചവടക്കാരെയും ചടങ്ങിൽ ആദരിക്കും. പരിപാടിയിൽ സംഘടനയുടെ സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കൾ പങ്കെടുക്കുo