ദേശീയ ഫുട്ബോൾ താരം ഉള്ളയേടത്ത് ഹംസകോയ അനുസ്മരണവും,സന്തോഷ് ട്രോഫി ജേതാക്കള്‍ക്ക് ആദരവും സംഘടിപ്പിച്ചു

പരപ്പനങ്ങാടി |  ദേശീയ ഫുട്ബോൾ താരം ഉള്ളയേടത്ത് ഹംസകോയ അനുസ്മരണവും, സന്തോഷ് ട്രോഫി ജേതാക്കളായ കേരളാടീമിനെ ആദരിക്കലും കേരള സംസ്ഥാന കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പരപ്പനങ്ങാടിയിൽ ഉൽഘാടനം ചെയ്തു.KPA മജീദ് MLA അദ്ധ്യക്ഷനായിരുന്നു.

മുൻ വിദ്യാഭ്യാസ മന്ത്രി പി. കെ.അബ്ദുറബ്ബ്, നഗര സഭാ ചെയർമാൻ A. ഉസ്മാൻ, നിയാസ് പുളിക്കലകത്ത്, കൗൺസിലർ ടി.കാർത്തികേയൻ,കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക മേധാവി  ഡോ.സക്കീർ ഹുസൈൻ, സ്വാഗത സംഘം ജനറൽ കൺവീനർ ഗിരീഷ് തോട്ടത്തിൽ,കെബിഎല്‍, ശ്രീമതി ലൈല കോയ, ടി.അരവിന്ദൻ, പി.ജഗന്നിവാസൻ, എം.സിദ്ധാർത്ഥൻ, ഉണ്ണികൃഷ്ണൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

 പഴയ കാല ഫുട്ബോൾ താരങ്ങളെയും, പരപ്പനങ്ങാടിയിലെ മികച്ച കായിക പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു.

Previous Post Next Post
WhatsApp