ഹരിതം സഹകരണം 2022; മാവിൻ തൈകൾ വിതരണം ചെയ്തു

തിരൂരങ്ങാടി | സഹകരണ  വകുപ്പ് നടപ്പിലാക്കുന്ന ഹരിതം സഹകരണം 2022 - തിരൂരങ്ങാടി സർക്കിളിലെ  സംഘങ്ങൾക്കുള്ള മാവിൻ തൈ വിതരണോദ്ഘാടനം തിരൂരങ്ങാടി SCB  സെക്രട്ടറി ഇമാമുദീന് നൽകി  ബഹു . തിരൂരങ്ങാടി അസി. രജിസ്ടാർ ശ്രീ. ഇ. പ്രേമരാജ്  നിർവഹിച്ചു. 

തിരൂരങ്ങാടി സർക്കിളിന് കീഴിലായുള്ള സഹകരണ സ്ഥാപനങ്ങൾക്ക് അൽഫോൻസ , മല്ലിക, എന്ന ഇനത്തിലുള്ള ആയിരം  ഒട്ടുമാവിൻ  തൈകളാണ് മെമ്പർമാർക്കും ,  പൊതുജനങ്ങൾക്കും നൽകാൻ വിതരണം ചെയ്തത്.ചടങ്ങിൽ ഇൻസ്പെക്ടർമാരായ അബ്ദുൽ അനീഷ് കെ , വിനോദ് കെ.ടി., ബേങ്ക്  ഡയറക്ടർ ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Previous Post Next Post
WhatsApp