അഫ്‌ലഹ് കൂരിയാടൻ അനുസ്മരണം നടത്തി




അകാലത്തിൽ പിരിഞ്ഞു പോയ കക്കാട് ടൌൺ msf പ്രസിഡന്റ് ആയിരുന്ന അഫ്‌ലഹ് കൂരിയാടന്ടെ പേരിൽ msf തിരൂരങ്ങാടി മുനിസിപ്പൽ കമ്മിറ്റി കക്കാട് ശിഹാബ് തങ്ങൾ സൗധത്തിൽ വെച്ചു അനുസ്മരണ പരിപാടി സംഘടിപ്പിചു.


തിരൂരങ്ങാടി മുനിസിപ്പൽ മുസ്ലീം ലീഗ് ട്രഷറർ റഫീഖ് പാറക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു.
MSM സംസ്ഥാന ജനറൽ സെക്രട്ടറി സുഹ്ഫി ഇമ്രാൻ ചെറുമുക്ക് അനുസ്മരണ പ്രഭാഷണവും , 
മുയീനുൽ ഇസ്ലാം കക്കാട് , ജാസിം പറമ്പിൽ , അസീം തെന്നല , മുന്ഷിർ തിരൂരങ്ങാടി , പി.കെ അസ്ഹറുദ്ധീൻ , അനസ് വെന്നിയൂർ , മുഹമ്മദ് അലി ചെമ്മാട് എന്നിവരും അഫ്‌ലഹിന്ടെ സുഹൃത്തുക്കളും ജേഷ്ഠ സഹോദരങ്ങളും സഹപ്രവർത്തകരും ഓർമ്മകൾ പങ്കുവെച്ചു.

അഫ്‌ലഹിന്ടെ പരലോകജീവിതം ധന്യമാവാനും , അവന്ടെ കുടുംബത്തിനു ക്ഷമയും സമാധാനവും കിട്ടാൻ എല്ലാവരോടും പ്രാർത്ഥന നടത്തുവാൻ യോഗം ആവശ്യപ്പെട്ടു.


Previous Post Next Post
WhatsApp