കെ സ്വിഫ്റ്റ് ബസ് അപകടം 5 പേർക്ക് പരിക്ക് ; അപകടത്തിൽ പെട്ട ബസിൽ നിന്ന് സാധനങ്ങൾ കൊള്ളയടിച്ചു.




കെഎസ് ആർടിസിയുടെ സ്വിഫ്റ്റ് ബസ് കർണാടകയിൽ അപകടത്തിൽ പെട്ടു. കോട്ടയത്ത് നിന്ന് ബെംഗളൂരുവിലക്ക് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്. മൈസൂരുവിലെ നഞ്ചൻകോടിന് സമീപമാണ് അപകടം.

ഡിവൈഡറിൽ തട്ടിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർക്ക് സാരമായി പരിക്കേറ്റു. ഇവരെ മൈസൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.

ഡ്രൈവർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ബംഗളൂരുവിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെ 37 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം, വാഹനത്തിലുണ്ടായിരുന്ന വിലപിടിപ്പുള്ള എല്ലാ സാധനങ്ങളും കൊള്ളയടിക്കപ്പെട്ടു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ലാപ്ടോപ്പുകളും മറ്റ് സാധനങ്ങളും ആളുകൾ എടുത്തുകൊണ്ടുപോകുകയായിരുന്നു എന്ന് സംഭവസ്ഥലത്തുള്ള മലയാളികൾ പറയുന്നു. അപകടത്തിൽപെട്ടവരെ രക്ഷിക്കുന്നതിനേക്കാൾ സമീപത്തുണ്ടായിരുന്നവർ ശ്രമിച്ചത് സാധനങ്ങൾ ശേഖരിക്കാനായിരുന്നു എന്നാണ് വിവരം.
Previous Post Next Post
WhatsApp