റോഡ് സുരക്ഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു


 തിരൂരങ്ങാടി | മലപ്പുറം ജില്ല വാഹനാപകട നിവാരണ സമതിയുടെ നേതൃത്വത്തിൽ തൃക്കുളം ഗവൺമെൻ്റ്  ഹൈസ്കൂളിൽ വിദ്യാർഥികൾക്കായി റോഡ് സുരക്ഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. തിരൂരങ്ങാടി അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ സന്തോഷ് കുമാർ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. 


വിദ്യാർഥികൾ റോഡ് സുരക്ഷ ബോധവൽക്കരണം ഉൾക്കൊള്ളാനും, നേടിയ അറിവുകൾ വീട്ടുകാർക്ക് പറഞ്ഞ് കൊടുക്കുകയുമാണങ്കിൽ  അപകടങ്ങൾ കുറക്കാൻ സാധിക്കുമെന്നും സന്തോഷ് കുമാർ  പറഞ്ഞു. പ്രൊജക്ടറിൻ്റെ സഹായത്തോടെ ഉദാഹരണ സഹിതമാണ് ക്ലാസ് നൽകിയത്.


പി ടി എ പ്രസിഡൻ്റ് എം എൻ ഇമ്പിച്ചി അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് വി ബീനാ റാണി, മാപ്സ് ജില്ലാ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, ഡോ: സൈതലവി ചെമ്മാട്, വി എം രാജീവ്, കെ ഗിരീഷ്, എന്നിവർ സംസാരിച്ചു.




Previous Post Next Post
WhatsApp