മുംബൈ∙ സുപ്രീം കോടതിയില്‍നിന്ന് തിരിച്ചടി നേരിട്ടതിനു പിന്നാലെ ഉദ്ധവ് താക്കറെ സർക്കാർ രാജിവച്ചു. സുപ്രീം കോടതി വിധിക്കു പിന്നാലെ സമൂഹമാധ്യമത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്താണ് ഉദ്ധവ് രാജി പ്രഖ്യാപിച്ചത്. എൻസിപി അധ്യക്ഷൻ ശരദ് പവാറിനും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും നന്ദി അറിയിക്കുന്നതായി ഉദ്ധവ് താക്കറെ പറഞ്ഞു.
എന്നെ പിന്തുണച്ച എൻസിപി, കോൺഗ്രസ് പ്രവർത്തകർക്കും നന്ദി അറിയിക്കുകയാണ്. ഔറംഗബാദിനെ സംബാജി നഗറെന്നും ഒസ്മാനബാദിനെ ധരാഷിവ് എന്നും പേരുമാറ്റിയതിൽ ഞാൻ തൃപ്തനാണ്. ബാലാസാഹേബ് താക്കറെ നിർദേശിച്ച പേരുകളാണിത്– ഉദ്ധവ് താക്കറെ പറഞ്ഞു.