കല്ലക്കയം കുടിവെള്ള പദ്ധതിയിൽ രണ്ടാം ഘട്ട പ്രവർത്തികൾക്ക് 14 ,34 കോടി രുപയുടെ ഭരണാനുമതി


തിരൂരങ്ങാടി നഗരസഭ കല്ലക്കയം കുടിവെള്ള പദ്ധതിയിൽ
രണ്ടാം ഘട്ട പ്രവർത്തികൾക്ക് 14 ,34 കോടി രുപയുടെ ഭരണാനുമതി സംബന്ധിച്ച രേഖകൾ കെ.പി.എ മജീദ് എം എൽ എ തിരുവനന്തപുരത്ത് വെച്ച് മുനിസിപ്പൽ
ചെയർമാൻ കെ.പി മുഹമ്മദ് കുട്ടിക്ക് കൈമാറുന്നു,

തിരുരങ്ങാടി | നഗരസഭ കല്ലക്കയം സമഗ്ര കുടിവെള്ള പദ്ധതിയിൽ
രണ്ടാം ഘട്ട പ്രവർത്തികൾക്ക് 14 ,34 കോടി രുപയുടെ ഭരണാനുമതി ലഭിച്ചു.ഇത് സംബന്ധിച്ച രേഖകൾ കെ.പി.എ മജീദ് എം എൽ എ തിരുവനന്തപുരത്ത് വെച്ച് മുനിസിപ്പൽ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടിക്ക് കൈമാറി.

 സ്ഥിര സമിതി അധ്യക്ഷരായ സി.പി ഇസ്മായിൽ, ഇഖ്ബാൽ കല്ലുങ്ങൽ, ഇ.പി ബാവ, ടി.കെ നാസർ പങ്കെടുത്തു.കരിപറമ്പ്, ചന്തപ്പടി എന്നിവിടങ്ങളിൽ വാട്ടർ ടാങ്കകൾ, പമ്പിംഗ് മെയിൻ, വിതരണ ലൈൻ, റോഡ് കട്ടിംഗ് തുക തുടങ്ങിയവ ഉൾപ്പെടെയാണ് അനുമതി.

കെ.പി എ മജീദ് എം എൽ എ യുടെ ഇടപെടലിലൂടെ വലിയ കുടിവെള്ള സ്വപ്നമാണ് പൂവണിയുന്നത്. ഉടൻ സാങ്കേതികാനുമതി ലഭ്യമാക്കും, തുടർന്ന് നിർമാണമാരംഭിക്കും, കല്ലക്കയം പദ്ധതിക്ക് നഗരസഞ്ചയം പദ്ധതിയിൽ 4 കോടി രുപയും നേരത്തെ അനുവദിച്ചിരുന്നു.

 നിലവിൽ പത്ത് കോടി രുപയുടെ പ്രവർത്തികൾ കല്ലക്കയത്ത് അന്തിമഘട്ടത്തിലാണ്. അമൃത് കുടിവെള്ള പദ്ധതിയിൽ ബാക്കി കയം കേന്ദ്രീകരിച്ച് കുടിവെള്ള പദ്ധതിക്ക് 14. 56 കോടി രുപ കഴിഞ്ഞ മാസം അനുവദിച്ചിരുന്നു.

 വെന്നിയൂർ, കക്കാട് വാട്ടർ ടാങ്ക്, പ്ലാൻ്റ് ഉൾപ്പെടെയാണിത്. തിരുരങ്ങാടി നഗരസഭയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്ന പദ്ധതികളാണ് ഇതിലൂടെ സാധ്യമാവുന്നത്.






Previous Post Next Post
WhatsApp