കൊച്ചിയിൽ നിന്ന് വന്ന സൗദി എയർലൈൻസിന്റെ എസ്.വി 5747 വിമാനത്തിൽ 378 ഹാജിമാരാണ് മദീനയിലെത്തിയത്. ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, പണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, ഹജ് കോൺസൽ വൈ.സാബിർ, മദീന ഇൻ ചാർജ് ശൈഖ് സമീം, അംജദ്, നജ്മുദ്ധീൻ, സൗദി കെ.എം.സി.സി ഹജ് സെൽ ചെയർമാൻ അഹമ്മദ് പാളയാട്ട്, ഹജ് സെൽ ചീഫ് കോ-ഓർഡിനേറ്റർ അബൂബക്കർ അരിമ്പ്ര, മദീന കെ.എം.സി.സി പ്രസിഡന്റ് സെയ്ത് മൂന്നിയൂർ, ജനറൽ സെക്രട്ടറി ഗഫൂർ പട്ടാമ്പി, ശരീഫ് കാസർകോട്, ജിദ്ദ കെ.എം.സി.സി ഭാരവാഹികളായ വി.പി.മുസ്തഫ, വി.പി.അബ്ദുറഹിമാൻ, ഇസ്ഹാഖ് പൂണ്ടോളി എന്നിവർ പങ്കെടുത്തു.
ഹാജിമാർക്ക് കെ.എം.സി.സി ഭക്ഷണ പാക്കറ്റുകൾ വിതരണം ചെയ്തു. വരും ദിവസങ്ങളിലും വിമാനത്താവളത്തിലും ഹാജിമാരുടെ താമസ കേന്ദ്രങ്ങളിലും കെ.എം.സി.സിയുടെ വളണ്ടിയർ സേവനം ഉണ്ടായിരിക്കുമെന്ന് നേതാക്കൾ അറിയിച്ചു.