പാലക്കാട് | ധോണി വെള്ളച്ചാട്ടത്തിൽ വിദ്യാർത്ഥിയെ കാണാതായി.വിനോദ സഞ്ചാരത്തിനെത്തിയ അജിന്‍ എന്നയാളെയാണ് (18) കാണാതായത് പോലീസും വനംവകുപ്പും ഫയര്‍ഫോഴ്‌സും സ്ഥലത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മുങ്ങൽ വിദഗ്ദരുടെ സഹായത്തോടെ രാവിലെ 7 ന് തിരച്ചിൽ പുനരാരംഭിച്ചു
ഇന്ലെ ഉച്ച കഴിഞ്ഞ് 1 മണിക്കാണ് 10 അംഗ സംഘത്തിനൊപ്പമാണ് അജിന്‍ ധോണിയിലെത്തിയത്. ട്രക്കിങ്ങിനിടെ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നത്. ഉച്ചയോടെ സംഘം ധോണി വെള്ളച്ചാട്ടം കാണാന്‍ പോയതായിരുന്നു. ഞായറാഴ്ച ആയതിനാൽ ധാരാളം പേരുണ്ടായിരുന്നെങ്കിലും അജിനും മറ്റൊരു യുവാവും മുകള്‍ ഭാഗത്തുള്ള വെള്ളച്ചാട്ടത്തിനടുത്തേക്ക് കയറിപ്പോവുകയായിരുന്നു. അവിടെനിന്നാണ് അജിന്‍ വെള്ളച്ചാട്ടത്തിലേക്ക് വീണത്.
കോട്ടായി ഗവ. HSS ൽ +2 പരീക്ഷ എഴുതി നാളത്തെ റിസൾട്ടിനായി കാത്തിരിക്കുകയായിരുന്നു അജിൽ. ചൂലന്നൂർ മണ്ണാരപ്പറ്റ വീട്ടിൽ ഇലട്രീഷനായ സുരേഷിന്റെ മൂത്ത മകനാണ്. ഫോറസ്റ്റ് വകുപ്പിന്റെ കെടുകാര്യസ്ഥതയിൽ കടുത്ത പ്രതിക്ഷേധത്തിലാണ് ബന്ധുക്കളും നാട്ടുകാരും .
