വേങ്ങര | ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ജൂൺ 23, 24,25 തിയ്യതികളിൽ 17 മത് 'ഫോട്ടോ ഫെസ്റ്റ് ഓഫ് ഇന്ത്യ 2022' അംഗമാലി അഡ്ലക്സ് കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന എക്സിബിഷൻ്റെ പ്രചാരണാർഥം, തിരുവന്തപുരം മുതൽ കാസർഗോഡ് വരേ പ്രചരണം നടത്തുന്ന വാഹനജാഥ വേങ്ങരയിൽ ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വേങ്ങര മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം സംഘടിപ്പിച്ചു.
സ്വീകരണത്തിൽ മേഖല പ്രസിഡൻ് ഫായിസിൻ്റെ അദ്യക്ഷതയിൽ എ കെ പി എ സംസ്ഥാ സെക്രട്ടറി യൂസഫ് കാസിനോ ഉൽഘാടനം നിർവ്വഹിച്ചു.
ജില്ലാ പ്രസിഡൻ്റ് ഗഫൂർ റിനി ,ജില്ലാ സെക്രട്ടറി ജിതീഷ് കുറുമ്പൂർ, ജില്ലാ ട്രഷറർ മസൂദ് മംഗലം, ജില്ലാ വൈസ് പ്രസിഡൻ്റ് സജിത്ത് ഷൈൻ, എന്നിവരേ ആരാർപ്പണം നടത്തി.
വേങ്ങരയിലെ മുതിർന്ന ഫോട്ടോഗ്രാഫർ മാനുക്കുട്ടി മാസ്റ്റർ കെ.പി, ജില്ലാ പി ആർ ഒ സുനിൽ വി എസ്, ജില്ലാ കമ്മറ്റി അംഗങ്ങളായ സൈതലവി കെ.വി, രാമദാസൻ പവിഴം, നൗഷാദ് കെ മേഖല സെക്രട്ടറി ഷഫീഖ്,മേഖല ട്രഷറർ ഷാഫി ഇ.വി, മേഖല ജോയിൻ്റ് സെക്രട്ടറി ഉണ്ണി പാലത്തിങ്ങൽ, മേഖല കമ്മറ്റി അംഗങ്ങളായ അയ്യപ്പൻ ആതിര ,സിറാജ് ലെൻസ് മെൻ ,വേങ്ങര യൂണിറ്റ് പ്രസിഡൻ്റ് റെജു ഗാലക്'സി, കന്നുംപുറം യൂണിറ്റ് ട്രഷറർ ജുനൈദ് എ.പി, വരുൺ അയന, രജിത്ത് ദൃക്ഷ്യ എന്നിവർ സംസാരിച്ചു.
ബൈക്ക് റാലിയുടെ അകമ്പടിയോടെ മേഖലയിലെക്ക് സ്വീകരിച്ചു.
