![]() |
കക്കാട് | ഇന്നലെ നാടിനെയും വീട്ടുകാരെയും സുഹൃത്തുക്കളെയും കണ്ണീരണിയിച്ച് അകാലത്തില്‍ വിട പറഞ്ഞ അഫ്‌ലഹ് കൂരിയാടനെ ഒരു നോക്ക് കാണാനും യാത്ര അയക്കാനുമായി വീട്ടിലും,പള്ളിയിലുമായി തിങ്ങി കൂടിയത് ആയിരങ്ങള്‍.
കഴിഞ്ഞ ശനിയാഴ്ച രാവിലെ വെളിമുക്ക് പാലക്കൽ ഭാഗത്ത് എം എസ് എം ക്യാമ്പിൽ പങ്കെടുത്ത് മടങ്ങുമ്പോൾ തൊട്ടടുത്ത പറമ്പിലെ കുളത്തിൽ കുളിക്കുന്നതിനിടെ ആയിരുന്നു അഫ്‌ലഹിന് അപകടം സംഭവിച്ചത്.ദിവസങ്ങളായി കോഴിക്കോട് മിംസ് ഹോസ്പിറ്റലില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സലായിരുന്ന അഫ്‌ലഹ് ഇന്നലെയാണ് മരണപ്പെട്ടത്.
വീട്ടുകാരുടെയും സഹപ്രവര്‍ത്തകരുടെയും ഒരു നാടിന്റ തന്നെ പ്രാര്‍ത്ഥനകള്‍ക്കിടയില്‍ ദൈവ സന്നിതിയിലേക്ക് യാത്രയായ അഫ്‌ലഹ് നാട്ടുകാര്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും,സുഹൃത്തുകള്‍ക്കും എത്ര പ്രിയപ്പെട്ടവനായിരുന്നൂ എന്നതിന്റ നേര്‍ സാക്ഷ്യം ആയിരുന്നു,വീട്ടിലും കക്കാട് പള്ളിയിലും തടിച്ച് കൂടിയ ആയിരങ്ങള്‍.
തന്റെ സൗമ്യമായ ഇടപെടലുകളും,ചെറു ചിരിയുമായി ചെറിയവരോടും വലിയവരോടും ഇടപഴുകിയിരുന്ന അഫ്‌ലഹ് ചെറിയ സമയം കൊണ്ട് വലിയ ഒരു സൗഹൃതം നേടി എടുത്തിരുന്നു.
കോട്ടക്കൽ മലബാർ കോളേജ് എൻ.എസ്.എസ് സാരഥി,എം.എസ്.എം സംസ്ഥാന സി.ആർ. ഇ കോർഡിനേറ്റർ,എം.എസ്.എം തിരൂരങ്ങാടി മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി,റിനൈ ടി.വി കണ്ടന്റ് റൈറ്റർ,കക്കാട് എം.എസ്.എം ഭാരവാഹി തുടങ്ങി നിരവധി മേഘലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അഫ്‌ലഹിന് സാധിച്ചിരുന്നു.
രാഷ്ട്രീയ,മത,സാമൂഹിക,സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ നേരിട്ടും സോഷ്യല്‍ മീഡിയ വഴിയും അനുശോചനം അറിയിച്ചിരുന്നു.
