വീടിനു ഭീഷണിയായ മരങ്ങൾവെട്ടി മാറ്റി; ഹൈദ്രു ഹാജിക്കും കുടുംബത്തിനും ഇനി സമാധാനത്തിൽ ഉറങ്ങാം

വെന്നിയൂര്‍ | പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ(ഓട്ടുപാറപ്പുറം അങ്ങാടിയിൽ) മരങ്ങൾ വീടിനു ഭീഷണിയായ സംഭവത്തിൽ ഉടമയുമായി ചർച്ചനടത്തി മരങ്ങൾ വെട്ടിമാറ്റി.

പെരുമണ്ണ ക്ലാരി പഞ്ചായത്ത് പ്രസിഡന്റ് ലിബാസ് മൊയ്‌ദീൻ, സി കെ നാസർ, കളത്തിങ്ങൽ മുസ്‌തഫ,  പഞ്ചായത്ത് അധികൃതർ, തുടങ്ങിയവർ ഭൂ ഉടമയുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് മരങ്ങൾമുറിച്ചു മാറ്റിയത്.

പങ്ങിണിക്കാടൻ ഹൈദ്രു ഹാജിയുടെ വീടിനു മുകളിലേക്കാണ് തൊട്ടടുത്തുള്ള വ്യക്തിയുടെ ഭൂമിയിലെ വന്മരങ്ങൾ  ഭീഷണിയായിരുന്നത്.

വീടിനോട് ചേർന്നുള്ള ഈ മരങ്ങൾ കാറ്റും മഴയുമുണ്ടായാൽ ഏതുനിമിഷവും കടപുഴകും. ഇതു കാരണം ഭീതിയോടെയാണ് കഴിഞ്ഞിരുന്നത് എന്ന് വായോധിക ദമ്പതിമാർ പറഞ്ഞു. മരങ്ങൾ വെട്ടിമാറ്റണണമെന്ന ആവശ്യവുമായി പഞ്ചായത്തിലും, റവന്യു വകുപ്പിലും പരാതിപ്പെട്ടിരിന്നു ഈ കുടുംബം.

മരങ്ങൾ വെട്ടി മാറ്റാൻ പരിശ്രമിച്ച എല്ലാവരോടും അകമഴിഞ്ഞ നന്ദിയും കടപ്പാടുമുണ്ടെന്ന് പങ്ങിണിക്കാടൻ ഹൈദ്രു ഹാജിയും കുടുംബവും അറിയിച്ചു.
Previous Post Next Post
WhatsApp