വെന്നിയൂരിൽ തമിഴ്നാട് സ്വദേശിയെ റോഡ്സൈഡിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി, അജ്ഞാത വാഹനമിടിച്ചാണെന്ന് സംശയം.

തിരൂരങ്ങാടി: വെന്നിയൂരിൽ ഒരാളെ മരണപ്പെട്ട നിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശി നടരാജനെയാണ് റോഡരികിൽ മരണപ്പെട്ട  നിലയിൽ കണ്ടെത്തിയത്. വെന്നിയൂർ കെഎസ്ഇബി ഓഫീസിനും അങ്ങാടിക്കും ഇടയില് ദേശീയപാതക്കരികിൽ  ആണ് ഇയാളെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുഖത്തും ശരീരത്തിലും മുറിവേറ്റ പാടുണ്ട്. അജ്ഞാത വാഹനമിടിച്ച് ആണ് മരണപ്പെട്ടത് എന്ന് സംശയം. ഇടിച്ചിട്ട വാഹനം നിർത്തിയിട്ടില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 

Previous Post Next Post
WhatsApp