ബംഗളൂരു | ബോളിവുഡ് നടി ശ്രദ്ധ കപൂറിന്റെ സഹോദരന്‍ സിദ്ധാന്ത് കപൂര്‍ ലഹരി ഉപയോഗത്തിന് അറസ്റ്റിലായതായി റിപ്പോര്‍ട്ട്.
ബംഗളൂരുവില്‍ നടന്ന നിശാപാര്‍ട്ടിയില്‍ സിദ്ധാന്ത് മയക്കു മരുന്ന് ഉപയോഗിച്ചെന്നാണ് വിവരം. എംജി റോഡിലെ ഹോട്ടലിലായിരുന്നു ഞായറാഴ്ച രാത്രി പാര്‍ട്ടി നടന്നത്. ഇവിടെ പൊലീസ് റെയ്ഡ് നടത്തി. മയക്കു മരുന്ന് ഉപയോഗിച്ചതായി സംശയം തോന്നിയ ആറു പേരുടെ സാമ്ബിള്‍ പരിശോധനയക്കയച്ചു. ഇതില്‍ സിദ്ധാന്തിന്റെ പരിശോധന ഫലം പോസിറ്റീവ് ആവുകയായിരുന്നു.
നേരത്തെ നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന മയക്കുമരുന്ന് കേസില്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ശ്രദ്ധ കപൂറിനെയും ചോദ്യം ചെയ്തിരുന്നു