കൊലപാതക കേസിലെ പ്രതി അറസ്റ്റിൽ

വള്ളിക്കുന്ന് | അത്താണിക്കൽ കുറിയപ്പാടം ചാത്തനം കണ്ടത്തിൽ വീട്ടിൽ സ്വാമിയുടെ മകൻ പ്രദീപിനെ വാടകയ്ക്ക് താമസിക്കുന്ന ക്വാർട്ടേഴ്സിന് മുന്നിൽ വച്ച് മാരകായുധമായ വെട്ടുകത്തി കൊണ്ട് മുതുകിൽ വെട്ടി കൊല്ലാൻ ശ്രമിക്കുകയും വലതു കൈയ്യുടെ എല്ലിന് പൊട്ടലുണ്ടാക്കുകയും ചെയ്ത കേസിലെ പ്രതിയായ പത്തനംതിട്ട ജില്ല സ്വദേശിയായ മോഹനൻ  പ്രദീപ് (കടലുണ്ടി നഗരം പള്ളത്ത് പിലാക്കാൽ വീട്ടിൽ കുട്ടിയുടെ മകൻ മോഹനൻ ,63 വയസ്) (ഇപ്പോഴത്തെ വിലാസം ) എന്നയാളെ കാഞ്ഞിരപ്പള്ളിയിൽ നിന്നും പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. 

സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതി കാഞ്ഞിരപ്പള്ളിയിലെ സുഹൃത്തിന്റെ കൂടെ ജോലിക്ക് പോവുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. വെട്ടാൻ ഉപയോഗിച്ച കത്തിയും പ്രതി കാണിച്ചു തന്നത് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് തിരൂർ സബ്ജയിലിലേക്ക് റിമാന്റ് ചെയ്തു. 

പരപ്പനങ്ങാടി S I പ്രദീപ് കുമാർ, അഡീ.എസ്ഐ പരമേശ്വരൻ , SCPO അനിൽ, രാഗേഷ്, ഡാൻസാഫ് ടീമംഗമായ ആൽബിൻ എന്നിവരുടെ നേതൃത്യത്തിൽ ആയിരുന്നു അറസ്റ്റ് .
Previous Post Next Post
WhatsApp