പരപ്പനങ്ങാടി | വിദ്യാർഥികളിൽ ഉൾപ്പെടെയുള്ള ലഹരി ഉപയോഗത്തിന്റെ ദുഷ്യ വശങ്ങളും യുവതലമുറയെ ഉൾപെടെ ലഹരിയിൽ നിന്ന് മോചിപ്പിക്കാനുള്ള സന്ദേശവും നൽകി വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ശ്രേദ്ധേയമായി.
ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായാണ് പരപ്പനങ്ങാടി യിലെ പരപ്പനാട് കോവിലകം ഹയർ സെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥി കൾ ആണ് ഫ്ലാഷ് മോബു മായി തെരുവിൽ ഇറങ്ങിയത്.സ്‌കൂൾ വിദ്യാർഥികളുടെ ലഹരി ഉപയോഗവും .ലഹരിക്ക് അടിമ ആയവർ കൂടെ യുള്ള വിദ്യാർത്ഥിയെ മർദിച്ചു കൊല്ലുന്ന തും.ലഹരി വിൽപ്പനക്കെതിരെയും ഉപയോഗിക്കുന്നവർക്ക് എതിരെയും പൊലീസ്,എക്സൈസ് എന്നിവരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്ന ശക്തമായ നടപടി ഉൾപെടെ യാണ് ഫ്ലാഷ് മോബിലൂടെ അവതരിപ്പിച്ചത്.
കൂടി നിന്നവരെ ലഹരി വിരുദ്ധ പ്രതിഞ്ജ എടുപ്പിക്കാനും വിദ്യാർഥികൾ മറന്നില്ല.സംസ്ഥാന എക്സൈസ് വകുപ്പുമായി സഹകരിച്ചായിരുന്നു ബോധവൽക്കരണം. പരപ്പനങ്ങാടി ടൌൺ,ചെട്ടിപടി, വള്ളിക്കുന്ന് അത്താണിക്കൽ എന്നിങ്ങനെ മൂന്ന് സ്ഥലങ്ങളിൽ ആണ് വിദ്യാർത്ഥി കൾ ഫ്ലാഷ് മോബുമായി എത്തിയത്.
പരപ്പനങ്ങാടിയിൽ എക്സൈസ് പ്രിവന്റീവ് ഓഫിസർ പി. ബിജു ഉദ്‌ഘാടനം ചെയ്തു.വള്ളിക്കുന്നിൽ നടന്ന സമാപനം പി.ടി എ.പ്രസിഡന്റ് കെ. എം.ഷാകിറ ഉദ്‌ഘാടനം ചെയ്തു.പി.ടി.എ.വൈസ് പ്രസിഡന്റ് പി.മൻസൂർ, സ്‌കൂൾ പ്രിൻസിപ്പൾ എസ്.ഉഷ,എ..പി.ഗീതഎന്നിവർ സംസാരിച്ചു.സാമൂഹ്യ ശാസ്ത്ര ക്ലബ് അധ്യാപകരായ കെ. ദേവി, കെ.ശരണ്യ,ടി. ബിന്ദു എന്നിവർ നേതൃത്വം നൽകി


