മേലാറ്റൂരില്‍ കോടികളുടെ കുഴൽപ്പണ വേട്ട; രണ്ട് പേർ പിടിയിൽ

 

 *മേലാറ്റൂരില്‍ കോടികളുടെ കുഴൽപ്പണ വേട്ട; രണ്ട് പേർ പിടിയിൽ*




മലപ്പുറം | കാറിൽ കുഴൽപ്പണം കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ട് പേർ പൊലീസിന്റെ പിടിയിൽ. മലപ്പുറം മേലാറ്റൂരിലാണ് വൻ കുഴൽപ്പണ വേട്ട. 


ഹരിപ്പാട് സ്വദേശികളായ ബാസിത്, മഹേഷ് എന്നിവരാണ് പിടിയിലായത്. 1.15 കോടിയുടെ കുഴൽപ്പണമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ഇരുവരുടേയും ശ്രമം.


 രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് കാഞ്ഞിരമ്പാറയിൽ നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെടുത്തത്. 

 കാറിൻറെ മുൻ സീറ്റിന് താഴെ രഹസ്യ അറ ഉണ്ടാക്കി  ലോക്കർ നിർമിച്ച് അതിന് ഉള്ളിൽ ആയിരുന്നു പണം.

Previous Post Next Post
WhatsApp