കഞ്ചാവ് കടത്ത് കേസിലെ പ്രതി അറസ്റ്റിൽ


 തിരൂര്‍ |  തിരൂർ ആലിങ്ങൽ വെച്ച് കാറിൽ കഞ്ചാവ് കടത്തുന്നതിനിടെ  രക്ഷപ്പെട്ട് ഒളിവിലായിരുന്ന കൊല്ലം കൊട്ടിയം   സ്വദേശി സിയാദ് (25)നെ തിരൂർ പോലീസ്  പിടികൂടി.


 കഴിഞ്ഞ നവംബറിലാണ് ആലിങ്ങൽ വെച്ച് പോലീസ്  കഞ്ചാവുമായി എത്തിയ കാർ തടഞ്ഞ  സമയം  കാർ ഉപേക്ഷിച്ച് പ്രതികൾ ഓടി രക്ഷപ്പെട്ടത്. കാറിൽ നിന്ന്  പോലീസ് ആറ് കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തിരുന്നു. സംഭവശേഷം കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി ഒളിവിലായിരുന്ന പ്രതിയെ മണ്ണാർക്കാടുള്ള സുഹൃത്തിൻറെ വീട്ടിൽ നിന്നുമാണ് പോലീസ് സംഘം പിടികൂടിയത്.


 തിരൂർ സി.ഐ ജിജോ എം.ജെ, എസ് .ഐ ജലീൽ കറുത്തേടത്ത്, ഡാൻസാഫ് അംഗങ്ങളായ എസ്. ഐ പ്രമോദ്, എ.എസ്.ഐ ജയപ്രകാശ്, സീനിയർ സി.പി.ഒ മാരായ രാജേഷ്, ജയപ്രകാശ്, സി.പി.ഒ സുമേഷ് എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.


 കേസിലെ മറ്റു പ്രതികളെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു.സിനിമ മേഖലയിലും,ടൂറിസ്റ്റ് കേന്ദ്രങ്ങളിലും, ഹോട്ടൽ ലുകളിലും ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നതിനായി രുന്നു പ്രതികൾ കഞ്ചാവ് കടത്തിയിരുന്നത്.തിരൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Previous Post Next Post
WhatsApp