ഇറ്റലിക്കെതിരായ ഫിനലിസിമയില് ഗോള് നേടാനാകാത്തതിന്റെ വിഷമം എസ്തോണിയയ്ക്കെതിരെ തീര്ത്തു സൂപ്പര്താരം. കളിയുടെ എട്ടാം മിനിറ്റില് തുടങ്ങിയ ഗോള്വേട്ട അവസാനിപ്പിച്ചത് 71ാം മിനിറ്റില്. ആദ്യഗോള് പെനല്റ്റിയില് നിന്നായിരുന്നുവെങ്കില് പിന്നീടുള്ളതെല്ലാം മനോഹരമായമുന്നേറ്റങ്ങള്ക്കൊടുവിലായിരുന്നുകളിയുടെ തുടക്കം മുതല് തന്നെ ആധിപത്യം പുലര്ത്തിയ അര്ജന്റീനക്ക് വെല്ലവിളിയാകാന് എസ്തോണിയയ്ക്ക് ഒരു ഘട്ടത്തിലും കഴിഞ്ഞില്ല.
കളിയുടെ 79 ശതമാനം സമയം പന്ത് കൈവശം വച്ച അര്ജന്റീന 24 ഷോട്ടുകളാണ് പായിച്ചത്. ഈ ജയത്തോടെ പരാജയമറിയാതെ 33 മല്സരങ്ങള് അര്ജന്റീന പിന്നിട്ടു. ശനിയാഴ്ച ബ്രസീലിനെതിരെയാണ് അര്ജന്റീനയുടെ അടുത്ത സൗഹൃദ മല്സരം.