അഞ്ഞൂറു വര്‍ഷം പഴക്കമുള്ളഈട്ടിത്തടി ലേലത്തില്‍ പോയത് മോഹവിലയ്ക്ക്


നിലമ്പൂര്‍- അഞ്ഞൂറു  വര്‍ഷം പഴക്കമുള്ള ഈട്ടിത്തടി ലേലത്തില്‍ പോയത് മോഹവിലയ്ക്ക്. നികുതി ഉള്‍പ്പെടെ ലഭിച്ചത് 11.02805 (പതിനൊന്ന് ലക്ഷത്തി രണ്ടായിരത്തി എണ്ണൂറ്റി അഞ്ച്) രൂപയാണ് ലഭിച്ചത്. വനം വകുപ്പിന്റെ അരുവാക്കോട് സെന്‍ട്രല്‍ ഡിപ്പോയില്‍ നടന്ന ഇ-ലേലത്തിലാണ് വില ലഭിച്ചത്.  1.735 ഘനമീറ്ററുള്ള ഈട്ടി തടിക്ക് ഘനമീറ്ററിന് അഞ്ചു ലക്ഷത്തി അയ്യായിരം രൂപ പ്രകാരമാണ് വില ലഭിച്ചത്. 28 ശതമാനതോളം നികുതികൂടി ഉള്‍പ്പെടുത്തിയാണ് ഒറ്റ കഷ്ണത്തിന് 11 ലക്ഷം രൂപ ലഭിച്ചത്. ഈ തടിക്ക് 230 സെന്റിമീറ്റര്‍ വീതിയുണ്ട്. കരുവാരക്കുണ്ട് മാമ്പുഴ പൊതുമരാമത്ത് റോഡില്‍ നിന്നെത്തിച്ച ഈട്ടി തടിയാണിത്. കൂടാതെ കരുളായി റേഞ്ചിലെ എഴുത്തുകല്‍ അടക്കിമുറി തോട്ടത്തില്‍നിന്നുള്‍പ്പെടെയുള്ള 170 ഘനമീറ്റര്‍ ഈട്ടി തടികളാണ് രണ്ടു തവണയായി ലേലം ചെയ്യുന്നത്. ഒന്നാം ഘട്ടമായി നടന്ന ലേലത്തിലാണ് മോഹവില ലഭിച്ചത്.
Previous Post Next Post
WhatsApp