പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ നിര്‍ദ്ധനരായ കിഡ്നി രോഗികള്‍ക്ക്‌ ചികിത്സാ സഹായം നല്‍കുന്നു


പരപ്പനങ്ങാടി |  ഡോ.മുഹമ്മദ്‌ നഹ ചാരിറ്റബിള്‍  ട്രസ്റ്റിന്റെ പ്രവര്‍ത്തനവുമായി ബന്ധപെട്ടിട്ടാണ് നഹാസ്‌ ഹോസ്പിറ്റല്‍ പരപ്പനങ്ങാടി ഈ പ്രവര്‍ത്തനം ഏറ്റെടുത്തിട്ടുള്ളത്‌. 


2019ല്‍ ഏകദേശം 70 ല്‍ അധികം കിഡ്നി രോഗികള്‍ക്ക്‌ ഡയാലിസിസിനും മരുന്നിനുമായുള്ള ചികിത്സാ സഹായം നല്‍കിയിരുന്നു. തുടര്‍ന്ന്‌ 2020-2021 ല്‍ കോവിഡുമായി ബന്ധപ്പെട്ട്‌ ചികിത്സാ സഹായം നല്‍കാന്‍ സാധിച്ചിട്ടില്ല. 


പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയില്‍ കിഡ്നി രോഗികള്‍ ഏറെയുള്ള ഇടമാണ്‌.ജീവിത രീതികള്‍ കൊണ്ടും ജനിതക വിഷയവും കൊണ്ട്‌ വരുന്ന ഈ ക്രോണിക്‌ അസുഖം അനേകം പേരുടെ ജീവനും ജീവിതവും സങ്കട പ്പെടുത്തുന്നുണ്ട്‌. 


നഹാസ്‌ ഹോസ്പിറ്റല്‍ സാമുഹൃ പ്രതിബദ്ധത നിലനിര്‍ത്തുന്നമായി യോജിച്ചു സാമ്പത്തിക ബുദ്ധിമുട്ട് അനുദവിക്കുന്നവര്‍ക്ക്‌ പല നിലക്കുള്ള ചികിത്സാ സഹായങ്ങള്‍ നല്‍കി പോരുന്നുണ്ട്‌. തുടര്‍ന്നും ഇത്തരത്തിലുള്ള സഹായങ്ങള്‍ നല്‍കുന്നതാണ്‌ എന്ന്‌ ഹോസ്പിറ്റല്‍ മാനേജമെന്റ്‌ അറിയിക്കുന്നു. 


കിഡ്മി രോഗികള്‍ക്കുള്ള സഹായം ആവശ്യമുള്ള പരിപ്പനങ്ങാടി മുനിസിപ്പാലിറ്റി പരിധിയില്‍ ജീവിക്കുന്ന രോഗികള്‍ താഴെ പറയുന്ന നമ്പറില്‍ 2022 ജൂണ്‍ 30 നകം രാവിലെ എട്ട് മുതൽ വൈകീട്ട് 5 വരെ ബന്ധപ്പെടേണ്ടതാണ്‌ 

9746915135

9495529720

ഡോ: കെ അബ്ദുൽമുനീർ നഹ, ഇ.പി അഹമ്മദ് അശ്റഫ് ബാബു, സി.പി സക്കരിയ, കെ അബ്ദുൽസലിം തുടങ്ങിയവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

Previous Post Next Post
WhatsApp