തിരൂര്‍ | വിദേശത്തേക്ക് വിസയും വിമാന ടിക്കറ്റും വാഗ്ദാനം ചെയ്തു യുവാക്കളിൽ നിന്നും ലക്ഷങ്ങൾ കൈപ്പറ്റി ഒളിവിലായിരുന്ന തലക്കടത്തൂർ സ്വദേശിയായ പറമ്പത്ത് വീട്ടിൽ അമീർ(29)നെ തിരൂർ പോലീസ് പിടികൂടി. തിരൂർ , നിലമ്പൂർ സ്വദേശികളായ യുവാക്കളിൽ നിന്നുമാണ് പ്രതി അഞ്ചുലക്ഷത്തോളം രൂപ കൈപ്പറ്റി വിസ നൽകാതെ ഒളിവിൽ പോയത്.
തിരൂർ സ്വദേശിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് ചെയ്ത് അന്വേഷണം നടക്കവെയാണ് പ്രതിയെ കഴിഞ്ഞ ദിവസം രാത്രിയിൽ തലക്കടത്തൂരിൽ വെച്ച് പോലീസ് പിടികൂടിയത്. തിരൂർ സി.ഐ ഐ ജിജോ എം.ജെ യുടെ നേതൃത്വത്തിൽ എസ്.ഐ ജലീൽ കറുത്തേടത്ത്, പ്രൊബേഷൻ എസ്.ഐ സനീത് എസ്.സി.പി.ഒ മാരായ ജിനേഷ്, സരിത സി.പി.ഒ ഉണ്ണിക്കുട്ടൻ വേട്ടാത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.തമിഴ് നാട്ടുകാരായ കൂട്ടു പ്രതികളുടെ സഹായത്തോടെയാണ് പ്രതി ആളുകളെ പറ്റിച്ചിരുന്നത്. കൂടുതല്‍ ആളുകളെ ഇത്തരത്തിൽ വഞ്ചിട്ടിട്ടുണ്ടോ എന്നും, കൂട്ടുപ്രതികളായ കണ്ടെത്തുന്നതിനുമുള്ള അനേഷണം നടന്ന് കൊണ്ടിരിക്കുന്നു.
