തിരുവനന്തപുരം: പ്രവാചക നിന്ദയ്ക്കെതിരെ നടന്ന രാജ്ഭവൻ മാർച്ചിനെതിരെ ഉയർന്ന ഭഹിഷ്കരണ ആഹ്വാനങ്ങൾ ഏശിയില്ല പ്രതിഷേധത്തിന് എത്തിയത് ആയിരങ്ങൾ .
ഇന്ന് (ചൊവ്വ) മുസ്ലീം കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിനിന്ദക്കെതിരെ രാജ്ഭവൻ മാർച്ച് പ്രഖ്യാപിച്ചിരുന്നു.
കേരളത്തിലെ ഒട്ടുമിക്ക മുസ്ലീം സംഘടനകളും പങ്കെടുക്കുന്ന സോഷ്യൽ മീഡിയ പ്രചരണം വന്നതോടെ ഒട്ടുമിക്ക സംഘടനകളും കോഴിക്കോട് നിന്ന് തങ്ങൾ പങ്കെടുക്കില്ലന്ന മുന്നറിയിപ്പുമായി എത്തിയതോടെയാണ് രാജ്ഭവൻ മാർച് ശ്രദ്ധിക്കപ്പെട്ടത്.
ബി.ജെ.പി , ആർ.എസ്.എസ് നേതാക്കളെ നബിനിന്ദയുടെ പേരിൽ നടപടിയെടുക്കണമെന്നാവശ്യ പെട്ടാണ് മാർച്ച് സംഘടിപ്പിച്ചത്.
പൗരത്വ സമരം നടക്കുന്നതിനിടെ ബി.ജെ.പി പ്രഖ്യാപിച്ച ബദൽ പ്രചരണം ഉത്ഘാടനം ചെയ്ത് സമസ്ഥയിൽ നിന്ന് അച്ചടക്ക നടപടിയിൽ വിവാദം സൃഷ്ടിച്ച നാസർ ഫൈസിയാണ് ഇന്നത്തെ സമരം പോപുലർ ഫ്രണ്ടിന്റെ സൃഷ്ടിയാണന്ന ആരോപണവുമായി ആദ്യം രംഗത്തെത്തിയത്.
ഇതിന് പിന്നാലെ മുസ്ലീംലീഗും , മുജാഹിദ്, എ.പി വിഭാഗവും രംഗത്തെത്തുകയായിരുന്നു. ശക്തമായ പ്രതിഷേധം ഉയരേണ്ട സാഹ്ചര്യത്തിൽ ഭിന്നിപ്പ് സൃഷ്ടി ചെന്ന തരത്തിലാണ് ബഹിഷ്കരണ സംഘടനകൾക്കെതിരെ സോഷ്യൽ മീഡിയയിൽ ചർച്ചയായത്.
ബിജെപി ആർ.എസ്.എസ് സംഘടന നേതാക്കൾക്ക് സ്വീകാര്യത നൽകുന്ന സംഘടനകളാണ് ബഹിഷ്കരണവുമായി രംഗത്തെത്തിയത്.
എന്നാൽ ഇവരുടെ പ്രഖ്യാപനം തള്ളിയ നിലയിലാണ് പ്രതിഷേധകടല്‍ തീര്‍ത്ത് തിരുവനന്തപുരം മുസ്ലിം കോഓഡിനേഷന്‍ കമ്മിറ്റി രാജ് ഭവന് മാര്‍ച്ച് ൽ ആയിരങ്ങൾ അണിനിരന്നത്.
ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയെ അപമാനിച്ച ബിജെപി, സംഘപരിവാര നേതാക്കള്‍ ഉള്‍പ്പെടെ എല്ലാ പ്രവാചക നിന്ദകരെയും മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്.
പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് രാജ് ഭവന് സമീപം ബാരിക്കേഡ് വച്ച് പോലിസ് തടഞ്ഞു.
ആയിരങ്ങള്‍ പങ്കെടുത്ത മാര്‍ച്ച് കോഓഡിനേഷന്‍ കമ്മിറ്റി ചെയര്മാന് കായിക്കര ബാബു ഉദ്ഘാടനം ചെയ്തു.
ലോകം ആദരിക്കുന്ന റസൂലിന്റെ വ്യക്തിത്വം ജാതി മതഭേദ മന്യേ എല്ലാവരും അംഗീകരിച്ചതാണ്. എല്ലാ മതങ്ങളെയും അംഗീകരിക്കുന്നതാണ് രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യം. മതങ്ങളെ ആദരിക്കുന്ന പാരമ്പര്യത്തിന് കോട്ടം തട്ടിയാല്‍ വലിയ പ്രതിഷേധങ്ങളുണ്ടാകും. ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. പ്രവാചകനെ തൊട്ട് കളിച്ചാല്‍ അക്കളി തീക്കളിയാവുമെന്നും അദ്ദേഹം ഉദ്ഘാടനത്തില്‍ പറഞ്ഞു.
കോ ഓഡിനേഷന്‍ കമ്മിറ്റിയംഗം ഡോ. എ നിസാറുദ്ദീന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.ഇസ്ലാമിനെ തള്ളിപ്പറയുന്നവരെ ഗവര്‍ണറാക്കുന്ന കാഴ്ചയാണ് കാണുന്നതെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ഖത്തീബ് ആന്റ് ഖാദി അസോസിയേഷന് ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവി പറഞ്ഞു. മതങ്ങളെ അവഹേളിക്കുന്ന അപകടകരമായ പ്രവണതയാണ് രാജ്യത്ത് കാണുന്നതെന്നും പ്രവാചക നിന്ദ ഉള്‍പ്പെടെയുള്ളവ സംഘപരിവാറിന്റെ രാഷ്ട്രീയ പദ്ധതിയാണെന്നും ആള് ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ സെക്രട്ടറി അര്‍ഷദ് മുഹമ്മദ് നദ് വി പറഞ്ഞു.
ഹസന് ബസ്വരി മൗലവി(ദക്ഷിണ), പി അബ്ദുല്‍ ഹമീദ്(എസ്ഡിപി ഐ), പാനിപ്ര ഇബ്രാഹിം മൗലവി(ഖത്തീബ് ആന്റ ഖാദി ഫോറം), അര്‍ഷദ് മൗലവി കല്ലമ്പലം (ഉലമ സംയുക്ത സമിതി), പ്രഫ. അബ്ദുല്‍ റഷീദ്(മെക്ക ദേശീയ സെക്രട്ടറി), അബ്ദുല്‍ റഷീദ്(പോപുലര്‍ ഫ്രണ്ട്), അര്‍ഷദ് ഖാസിമി(കൈഫ്),റഹ്മത്തുല്ല മൗലവി അല്‍ കൗസരി(അല്‍കൗസര്‍ ഉലമ കൗണ്‍സില്‍), നാഫിഅ് മൗലവി(ജംഇത്തുല്‍ ഉലമ), നിസാര്‍ മൗലവി(ലജ്നത്തുല്‍ മുഅല്ലിമീന്‍) എന്നിവര്‍ സംസാരിച്ചു.


