ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണം:
നാളെ (07-03-2022) മദ്റസകൾക്ക് അവധി
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണം മൂലം നാളെ (07-03-2022)മദ്റസകൾക്കും, അൽബിർറ്, അസ്മി സ്ഥാപനങ്ങള്‍ക്കും ചേളാരി സമസ്താലയം, കോഴിക്കോട് സമസ്ത ബുക്ക് ഡിപ്പോ, പുതിയങ്ങാടി അൽബിർറ് എന്നീ ഓഫീസുകൾക്കും അവധി ആയിരിക്കുമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജന. സെക്രട്ടറി എം. ടി.അബ്ദുല്ല മുസ്ലിയാർ അറിയിച്ചു.