കരുണ മെഡിക്കൽ കോളേജിൽ നിന്നും 2015-2020 ബാച്ചിൽ ഉയർന്നമാർക്കോടെ MBBS കരസ്ഥമാക്കി ആതുര കർമ്മസേവന മേഖലയിലേക്ക് സാമൂഹിക പ്രതിബദ്ധതയാൽ സേവന സന്നദ്ധയായ ഡോക്ടർ കെ.എം ബസ്മ മൻസൂറിനെ കരുമ്പിൽ ടൗൺ മുസ്ലിംലീഗ് ഉപഹാരം നൽകി അനുമോദിച്ചു.
കരുമ്പിൽ ടൗൺ മുസ്ലിംലീഗ് പ്രസിഡന്റ് കെ.എം മുഹമ്മദ് ബസ്മ മൻസൂറിനുള്ള സ്നേഹോപഹാരം കൈമാറി.
ചടങ്ങിൽ സാദിഖ് ഒള്ളക്കൻ, റാഫി ഒള്ളക്കൻ, എം.ടി ഹംസ, എ.കെ സലാം, കെ.കെ കബീർ, കെ.പി മുഷീർ അഹമ്മദ്, ഇ.കെ ഷാഹിദ് അഫ്രീദി, കെ.എം താജുദ്ധീൻ, കെ.എം മാജിദ് എന്നിവർ പങ്കെടുത്തു.