ആദരിച്ചു

 

കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിനായ്    പരപ്പനങ്ങാടി വി ക്യാൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്  സ്ഥാപക TK പ്രജിന ഷിബു ഒരുക്കിയ ക്യാമ്പിൽ അതിഥി ആയി എത്തിയ PSMO കോളേജ് ബിരുദ വിദ്യാർത്ഥിയും ഭിന്നശേഷി സംഗമ സർഗ്ഗവേദിയുടെ സ്ഥാപകനുമായ അക്ഷയ് യെ മൊമെന്റോ നൽകി ആദരിച്ചു. ക്ലബ്ബ്  എല്ലാ ഞായറാഴ്ചകളിലും  ഭിന്നശേഷി കുട്ടികൾക്കായി നടത്തി വരുന്ന കായിക പരിശീലന ക്യാമ്പിൽ വെച്ചാണ് ആദരിച്ചത്.

   

മുൻ കേരളാ പോലീസ് താരം കെ ടി.വിനോദ് ,ഷിബു കാടശ്ശേരി, രതീഷ് . എം ( DD Group) അൻഖുഷ്, ലക്ഷ്മൺ,രോഹിത് , അഷ്റഫ്, രവീന്ദ്രൻ
( റിട്ട.ആർ.പി.എഫ് ),അർച്ചന , ഷീബ.പി, ഉനൈസ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.കുട്ടികൾക്കായ് മധുരം നൽകി രക്ഷിതാക്കൾ പിന്തുണ നൽകി.

Previous Post Next Post
WhatsApp