കടല്‍ഭിത്തിക്കിടയില്‍ കുടുങ്ങിയ എട്ടു വയസ്സുകാരനെ രക്ഷപ്പെടുത്തി

കോഴിക്കോട് | വടകരയിൽ കടല്‍ ഭിത്തിക്കിടയില്‍ കുടുങ്ങിയ എട്ടു വയസ്സുകാരനെ  മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിൽ രക്ഷപ്പെടുത്തി. മുട്ടുങ്ങല്‍ കക്കാട്ട് പള്ളിയിലാണ് സംഭവം. വരാന്റെ തയ്യിൽ മുബീനയുടെ മകൻ ഷിയാസാണ് കടഭിത്തിക്കിടയിൽ കുടുങ്ങിയത്. 

 ഫയര്‍ഫോഴ്‌സും നാട്ടുകാരും പോലീസും  മണിക്കൂറിലധികം നടത്തിയ ശ്രമത്തിന് ഒടുവിലാണ് രക്ഷപ്പെടുത്താൻ സാധിച്ചത്.
 കടൽ തീരത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് കടൽ ഭിത്തിക്കിടയിൽ കുടുങ്ങി. ഇത് എടുക്കാനുള്ള ശ്രമത്തിനിടെയാണ് കുട്ടി കരിങ്കല്ലിനിടയിൽ അകപ്പെട്ടത് വൈക്കുന്നേരമായിരുന്ന് സംഭവം
രാത്രി ഒൻപത് മണിയോടെയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
Previous Post Next Post
WhatsApp