പരപ്പനങ്ങാടി | ബൈക്കിൽ വിൽപ്പനയ്ക്കായി മദ്യം കടത്തിക്കൊണ്ടു വരികയായിരുന്ന പരപ്പനങ്ങാടി അട്ടക്കുളങ്ങര സ്വദേശി പുന്നപ്പാടം വീട്ടിൽ അബ്ദുൾ ഖാദർ പരപ്പനങ്ങാടി റേഞ്ച് എക്സൈസിൻ്റെയും മലപ്പുറം എക്സൈസ് ഇൻ്റലിജൻസ് വിഭാഗത്തിൻ്റെയും സംയുക്ത നീക്കത്തിലൂടെ പിടിയിലായി.
പരപ്പനങ്ങാടി ഭാഗത്ത് വ്യാപകമായി മദ്യം വിൽപന നടത്തുന്നതായി പരാതി ഉണ്ടായിരുന്ന പ്രതി പാറയിൽ റോഡിൽ വെച്ച് ബൈക്കിൽ മദ്യം വെച്ച് ആവശ്യക്കാരെ കാത്തിരിക്കുമ്പോഴാണ് പ്രീവൻ്റീവ് ഓഫീസർ ബിജുവിൻ്റെ നേതൃത്വത്തിലുളള എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്.
പ്രീവൻ്റീവ് ഓഫീസർ ലതീഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സിന്ധു പട്ടേരിവീട്ടിൽ, ലിഷ സിവിൽ എക്സൈസ് ഓഫീസർ അരുൺ, ഡ്രൈവർ അബ്ദുറഹിമാൻ എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
പരപ്പനങ്ങാടി JFCM കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് മഞ്ചേരി സബ് ജയിലിൽ റിമാൻഡ് ചെയ്തു.