വയനാട്ടിൽ മാരക മയക്കുമരുന്നുമായി മലപ്പുറം സ്വദേശിയടക്കം അഞ്ച് യുവാക്കൾ പിടിയിലായി

വയനാട് | വയനാട്ടിൽ മാരക മയക്കുമരുന്നുമായി അഞ്ച് യുവാക്കൾ പോലീസിന്റെ പിടിയിലായി പടിഞ്ഞാറത്തറ പോലീസ് ഇൻസ്പെക്ടർ ജയനും സംഘവും കുപ്പാടിത്തറ ഭാഗത്ത് നടത്തിയ രാത്രികാല പരിശോധനയിൽ മാരക മയക്കുമരുന്നായ എംഡി എംഎ,ഹാഷിഷ് ഓയിൽ,കഞ്ചാവ് എന്നിവയുമായി അഞ്ച് യുവാക്കളെ പിടികൂടിയത്. 

കൽപ്പറ്റ റാട്ടകൊല്ലി പാലക്കുന്നിൽ വീട്ടിൽ പി.കെ മുഹമ്മദ് സിനാൻ, മൂപ്പൈനാട് പുതുക്കാട് വടക്കേയിൽ വീട്ടിൽ വി.ബഷീർ, മൂപ്പൈനാട് വടക്കേയിൽ കെ.അനസ്, കണ്ണൂർ അഞ്ചരക്കണ്ടി കല്ലായി ചന്ദ്രോത്ത് വീട്ടിൽ എം സജാസ്, മലപ്പുറം മറയൂർ മതിവളപ്പിൽ അൽത്താഫ് ബർഗീസ് എന്നിവരാണ് അറസ്റ്റിലായത്. 

ഇവരിൽ നിന്നും 4.75 ഗ്രാം എംഡിഎംഎ, 11.89 ഗ്രാം കഞ്ചാവ് , 3.18 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു. എസ്.ഐ ചന്ദ്രൻ, എസ്.സി പി.ഒ ഹാരിസ്, സി.പി.ഒ മാരായ നിസാബ്, സജീർ, ജംഷീർ,അനിൽ.അനസ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Previous Post Next Post
WhatsApp