⚽🥅
സഹലിന്‍റെ തകർപ്പൻ ഗോൾ; ബ്ലാസ്റ്റേഴ്സിന് ജയം ഐ.എസ്.എല്ലിൽ ഒന്നാം സെമിയുടെ ആദ്യപാദ മത്സരത്തിൽ ജാംഷഡ്പുരിനെ ഒരു ഗോളിനാണ് തോൽപിച്ചത്
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
11- March -2022
ⓝⓔⓦⓢ ⓤⓟⓓⓐⓣⓔⓢ
വാർത്തകൾ വേഗത്തിൽ അറിയാൻ ഉടൻ തന്നെ Join ചെയ്യൂ👇
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
പനാജി: ഐ.എസ്.എല്ലിൽ ഒന്നാം സെമിയുടെ ആദ്യപാദ മത്സരത്തിൽ ജാംഷഡ്പുരിനെതിരെ ബ്ലാസ്റ്റേഴ്സിന് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് മഞ്ഞപ്പടയുടെ ജയം. മലയാളി താരം സഹൽ അബ്ദുസ്സമദാണ് ഗോൾ നേടിയത്.
മത്സരത്തിന്‍റെ തുടക്കത്തിൽ തന്നെ ഇരുടീമുകളും ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമായിരുന്നു. ഇരുടീമുകൾക്കും അസവരങ്ങൾ ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. കളിയുടെ 38ാം മിനിറ്റിൽ ജാംഷഡ്പുരിനെ ഞെട്ടിച്ച് ബ്ലാസ്റ്റേഴ്സിന്‍റെ വിജയ ഗോൾ പിറന്നു. ആൽവാരോ വാസ്ക്വസ് നീട്ടിനൽകിയ പാസ് സ്വീകരിച്ച സഹൽ മനോഹരമായി പന്ത് വലയിലെത്തിച്ചു.
രണ്ടാംപകുതിയിൽ ഗോൾ തിരിച്ചടിക്കാൻ ജാംഷഡ്പുർ താരങ്ങൾ ശ്രമിച്ചെങ്കിലും ബ്ലാസ്റ്റ്ഴേസ് പ്രതിരോധം വിഫലമാക്കി. മാർച്ച് 15നാണ് രണ്ടാംപാദ മത്സരം.