ബൈക്ക് സ്വകാര്യ ബസിൽ ഇടിച്ച് പ്ലസ് ടു വിദ്യാർഥി മരിച്ചു



തൊടുപുഴ: തൊടുപുഴ വെങ്ങല്ലൂരിൽ നിയന്ത്രണം വിട്ട ബൈക്ക് സ്വകാര്യ ബസിലിടിച്ച് പ്ലസ് ടു വിദ്യാർഥി മരിച്ചു. തൊടുപുഴ മണക്കാട് എൻഎസ്എസ് എച്ച്എസ്എസിലെ കൊമേഴ്സ് വിദ്യാർഥി
പട്ടാമ്പി വെളുത്തൂർ തിരുവേഗപ്പുറം ഇ എംമടക്കൽ ഇ എം അജ്സൽ( 18) ആണ് മരിച്ചത്.


വെള്ളി രാത്രി 8.30 ഓടെ തൊടുപുഴ വെങ്ങല്ലൂർ ഹൈറേഞ്ച് ഹോട്ടലിന് സമീപമായിരുന്നു അപകടം. തൊടുപുഴ ഭാഗത്ത് നിന്നും വരികയായിരുന്നു അജ്സൽ. മുൻപിൽ പോയ വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ നിന്നെത്തിയ സ്വകാര്യ ബസിൽ ഇടിച്ചു കയറുകയായിരുന്നു. തൽക്ഷണം മരിച്ചു. 

തൊടുപുഴ പൊലീസ് നടപടി സ്വീകരിച്ചു. മൃതദേഹം തൊടുപുഴയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. അച്ഛൻ: എം അലി. അമ്മ: ഫൗസിയ. സഹോദരങ്ങൾ: അഫ്സൽ, റഫ്സൽ.
Previous Post Next Post
WhatsApp