170കിലോ കഞ്ചാവുമായി കോട്ടക്കൽ സ്വദേശികളെ,വാളയാറില്‍ എക്സൈസ് സംഘം പിടികൂടി

  വാളയാർ | ലോറിയിൽ കടത്തിയ 170 കിലോ കഞ്ചാവ് പിടികൂടി.
ഡ്രൈവർ ഉൾപ്പെടെ മൂന്നുപേരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

മലപ്പുറം കോട്ടയ്ക്കൽ സ്വദേശികളായ പി.നൗഫൽ, കെ.ഫിറോസ്, ഷാജിദ് എന്നിവരാണ് പിടിയിലായത്.
ആന്ധ്രാ പ്രദേശിൽ നിന്ന് കടത്തിയ കഞ്ചാവാണ് രഹസ്യവിവരത്തെ തുടർന്ന് പിടികൂടിയത്. 

ലോറിയുടെ ക്യാബിൻ മുകളിൽ ടാർപോളിൻ ഷീറ്റിൽ മറച്ച നിലയിലായിരുന്നു കഞ്ചാവ് ഇതിനു മുൻപും ഒരു തവണ കഞ്ചാവ് കടത്തിയതായി പ്രതികൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു.

എക്‌സൈസിന്റെ ക്രൈംബ്രാഞ്ച് സംഘവും ഉത്തരമേഖല ഇന്റലിജന്‍സ് വിഭാഗവും സംയുക്തമായാണ് പരിശോധന നടത്തിയത്. നിര്‍ത്താതെ പോയ ലോറിയെ പിന്തുടര്‍ന്നാണ് പിടികൂടിയത്. ടാര്‍പോളിന്‍ കൊണ്ട് മൂടിയ റൂഫ് ടോപ്പില്‍ 60 പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്

Previous Post Next Post
WhatsApp