തിരൂരങ്ങാടി | സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കിവരുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ പഠന ലിഖ്ന അഭിയാൻ പദ്ധതിയുടെ ഭാഗമായി തിരൂരങ്ങാടി നഗരസഭയിൽ കാരയിൽ അംഗൻവാടിയിൽ നടത്തിയ മികവുത്സത്തിൽ തിരൂരങ്ങാടി നിയോജകമണ്ഡലം എം എൽ എ. കെ പി എ മജീദ് മികവുത്സവ കേന്ദ്രം സന്ദർശിച്ചു.
നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി പി ഇസ്മായിൽ, കൗൺസിലർ. അബ്ദുൽ അസീസ് പി കെ, സമിതി അംഗങ്ങളായ എ ടി ഉണ്ണി, ഗുഹരാജ് നാരായണൻ തൈശ്ശേരി, ബാലൻ യു പി, പ്രേരക് വിജയശ്രീ വി. പി, കുടുംബശ്രീ അംഗം അനിത, ഇൻസ്ട്രക്ടർ മാരായ വിശാലക്ഷി, സലീന, ശ്രുതി,ഹാജറ വി പി, സിന്ധു അംഗൻവാടി വർക്കർ സജീന എന്നിവർ പങ്കെടുത്തു.
പഠന ലിഖ്ന അഭിയാൻ പഠനത്തിന്റെ മികവ് പഠിതാക്കൾ വികസന പ്രക്രിയകളിലും തെളിയിക്കണമെന്ന് എം. എൽ. എ പറഞ്ഞു. ആർ പി സുബ്രഹ്മണ്യൻ സ്വാഗതവും പ്രേരക് എം കാർത്ത്യായനി നന്ദിയും പറഞ്ഞു.
🎄തിരൂരങ്ങാടി വെള്ളിലക്കാട് പഠന കേന്ദ്രത്തിലെ മികവുത്സവം വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ ഉത്ഘാടനം ചെയ്തു. മികവുത്സവ ചടങ്ങിൽ പത്മശ്രീ കെ. വി റാബിയ പഠിതാക്കൾക്ക് മുഖ്യ സന്ദേശം നൽകി. കൗൺസിലർ അരിമ്പ്ര മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. ജി എം എൽ പി എസ് കപ്രാട് സ്ക്കൂളിൽ നടന്ന മികവുത്സവം നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ സി പി സുഹറാബി ഉത്ഘാടനം ചെയ്തു.
സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മാരായ സുജിനി എം, വഹിദ ചെമ്പ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഇ പി എസ് ബാവ എന്നിവർ മറ്റു മികവുത്സ കേന്ദ്രങ്ങളിൽ ചോദ്യപേപ്പർ നൽകി ഉത്ഘാടനം നിർവ്വഹിച്ചു. മറ്റു പരീക്ഷകേന്ദ്രങ്ങളിൽ കൗൺസിലർമാർ നേതൃത്വം നൽകി. മികവുത്സവത്തിൽ പങ്കെടുത്ത് വിജയിച്ചവർക്ക് പ്രത്യേക സംഗമം നടത്തി സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതാണെന്ന് ചെയർമാൻ കെ മുഹമ്മദ്‌കുട്ടി അറിയിച്ചു