കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഷൻ 2021 - 26;സ്നേഹഭവനം താക്കോല്‍ദാനം

പരപ്പനങ്ങാടി | കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഷൻ 2021 - 26 ഭാഗമായി പരപ്പനങ്ങാടി ലോക്കൽ അസോസിയേഷൻ നിർധനരായ വിദ്യാർത്ഥികൾക്ക് നിർമ്മിച്ചു നൽകിയ സ്നേഹഭവനത്തിന്റെതാക്കോൽദാനം ബഹുമാനപ്പെട്ട കായിക , വഖഫ് , റെയിൽവേ കുപ്പ് മന്ത്രി നിർവഹിച്ചു.

 പരപ്പനങ്ങാടി മുനിസിപ്പൽ ചെയർമാൻ  വി ഉസ്മാൻ അധ്യക്ഷത വഹിച്ചു.  പരപ്പനങ്ങാടി ലോക്കൽ അസോസിയേഷൻ സെക്രട്ടറി ടി കെ ഷാജി സ്വാഗതം പറഞ്ഞു. 

ചേലേമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ പി ജമീല, മലപ്പുറം ഡി.ഡി. ഇ. കുസുമം, തിരൂരങ്ങാടി ഡി ഇ ഒ കെ ടി വൃന്ദകുമാരി ,  ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ സുരേന്ദ്രൻ , അസിസ്റ്റൻറ് സ്റ്റേറ്റ് കമ്മീഷണർ എം. രാമചന്ദ്രൻ , ഡിസ്ട്രിക്ട് കമ്മീഷണർ പി രാജമോഹനൻ , വാർഡ് കൗൺസിലർ കാസിം കോയ , എച്ച് ഫോറം കൺവീനർ കദിയുമ്മ ടീച്ചർ , ശശി പരപ്പനങ്ങാടി , സി വി അരവിന്ദ്,  കെ. ഷക്കീല , ജില്ലാ ട്രഷറർ കെ സുനിൽകുമാർ , കെ. അബ്ദുറഹ്മാൻ തുടങ്ങിയവർ ആശംസകളർപ്പിച്ചു. ഡിസ്ട്രിക് കമ്മീഷണർ കബ്ബ് പി.കെ.ആനൂജ് നന്ദി അർപ്പിച്ചു.

Previous Post Next Post
WhatsApp