മൂന്നാറിൽ ആനത്തേറ്റയും മാന്‍കൊമ്പുമായി 3 പേരെ അറസ്റ്റ് ചെയ്ത സംഭവം: പിടികൂടിയത് വനംവകുപ്പിന്റെ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന
തൊണ്ടിമുതല്‍ : ദുരൂഹതയുണ്ടെന്ന് ആരോപണം
മൂന്നാർ :വനം വകുപ്പിന്റെ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടി മുതൽ മോഷണം പോയതിൽ ദുരൂഹത. ആനത്തേറ്റയും മാൻ കൊമ്പുമായി കഴിഞ്ഞ 18 ന് മൂന്ന് പേരെ വനം വകുപ്പധികൃതർ പിടികൂടിയത്. എ.പ്രം കുമാർ (42) എൻ. നവരാജ് ( 41) പാണ്ടി ദുരെെ (36) എന്നിവരാണ് പിടിയിലായത് . മുഖ്യപ്രതിയും വനം വകുപ്പ് മുൻ വാച്ചറുമായ പി.ബാബു (32) ഓടി രക്ഷപെട്ടിരുന്നു .തുടർന്ന് റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതോടെയാണ് പിടികൂടിയത് തൊണ്ടി മുതൽ ആണെന്ന് അധികൃതർക്ക് ബോദ്ധ്യപ്പെട്ടത്.
മുമ്പ് ദേവികുളത്ത് വനംവകുപ്പ് വാച്ചറായി ജോലി ചെയ്തിരുന്ന ബാബുവിനെ രണ്ട് വർഷം മുമ്പ് തൊണ്ടി മുതൽ മുറി വ്യത്തിയാക്കാൻ നിയോഗിച്ചിരുന്നെന്നും ഈ സമയത്ത് മോഷ്ടിച്ചു കടത്തുകയായിരുന്നെന്നും തുടർന്ന് വിൽപ്പനക്ക് ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയതെന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം