📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

വിനോദയാത്ര പോയ വൈദ്യുതി ബോർഡ് ജീവനക്കാരുടെ ട്രാവലർ ലോറിയിലിടിച്ച് എൻജിനിയർ മരണപ്പെട്ടു

📢 Published: IST 🔄 Updated: IST
പെരിന്തൽമണ്ണ | കൊണ്ടോട്ടി പുളിക്കലിൽനിന്ന് വാൽപ്പാറയിലേക്ക് വിനോദയാത്ര പോയ വൈദ്യുതിബോർഡ് ജീവനക്കാരുടെ ട്രാവലറും പാർസൽലോറിയും കൂട്ടിയിടിച്ച് സബ് എൻജിനീയർ മരിച്ചു. വാഴയൂർ പുഞ്ചപ്പാടം പരേതനായ താഴത്തുംചോലയിൽ പരേതനായ അപ്പുട്ടിയുടെയും ദേവകിയുടെയും മകൻ കെ.ടി. ഷാജി(45) ആണ് മരിച്ചത്. വൈദ്യുതിബോർഡ് പുളിക്കൽ സെക്‌ഷൻ ഓഫീസിലെ സബ് എൻജിനിയറാണ് ഷാജി.

ട്രാവലറിലുണ്ടായിരുന്നവരും ലോറി ഡ്രൈവറുമടക്കം പരിക്കേറ്റ ഒൻപതുപേരെ പെരിന്തൽമണ്ണ ഇ.എം.എസ്. സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 6.20-ഓടെ ദേശീയപാതയിൽ പെരിന്തൽമണ്ണയ്ക്കടുത്ത് പാതായ്‌ക്കര വളവിലാണ് അപകടം.

പുളിക്കൽ സെക്‌ഷൻ ഓഫീസിലെ ജീവനക്കാരാണ് വിനോദയാത്രാ സംഘത്തിലുണ്ടായിരുന്നത്. ചെന്നൈയിൽനിന്ന് മലപ്പുറത്തേക്ക് വരികയായിരുന്നു ലോറി. വളവിൽവെച്ച് ട്രാവലറിന്റെ വലതുവശത്തിന്റെ ഏതാണ്ട് മധ്യഭാഗത്ത് ഇടിക്കുകയായിരുന്നു. ആഘാതത്തിൽ ട്രാവലറിന്റെ പിന്നിലെ ചക്രങ്ങൾ ഘടിപ്പിച്ച സെറ്റ് അടക്കം ഊരിത്തെറിച്ചുപോയി. 
Join WhatsApp Group Send News / Ads