തിരുരങ്ങാടി | തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഐ സി യു അടിയന്തരമായി സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മോട്ടോർ ആക്സിഡൻറ് പ്രിവൻഷൻ സൈസറ്റി ഭാരവാഹികൾ നിയോജക മണ്ഡലം എം എൽ എ കെ പി എ മജീദിന്നും ആശുപത്രി സൂപ്രണ്ട് ഡോ.പ്രഭു ദാസിനും നിവേദനം നൽകി.
ജില്ലയിൽ ഏറ്റവുമധികം ജനബാഹുല്യം കൂടുതലുള്ള തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഐസിയു സംവിധാനം നിലവിലില്ലാത്തത് വളരെയധികം ബുദ്ധിമുട്ടുകൾക്ക് കാരണമാവുന്നുണ്ട്. ഏറ്റവും കൂടുതൽ ആക്സിഡൻറ്കൾ നടക്കുകയും മലപ്പുറം ജില്ലയിലെ ഏറ്റവും കൂടുതൽ ജനങ്ങൾ ആശ്രയിക്കുകയും ചെയ്യുന്ന തിരൂരങ്ങാടി ആശുപത്രിയിൽ ഐ സി യു സംവിധാനം നിലവിലി ല്ലാത്തത് ഒരു പോരായ്മ തന്നെയാണ് എന്ന് എംഎൽഎയും ഡോക്ടർ പ്രഭുദാസും സമ്മതിക്കുന്നു. സ്റ്റാഫ് വിഷയത്തിൽ എത്രയും പെട്ടെന്ന് ഇടപെടണമെന്ന് എംഎൽഎ യോട് ആവശ്യപ്പെട്ടു.
ഉള്ള സ്റ്റാഫിനെ താൽക്കാലികമായി ഷിഫ്റ്റിംഗ് രീതിയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയാണെന്ന് ആശുപത്രി സൂപ്രണ്ടും മാപ്സ് ഭാരവാഹികളായ മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുറഹീം പൂക്കത്ത് അഷ്റഫ് മനരിക്കൽ അബ്ദുൽ സലാം ഹാജി മച്ചിങ്ങൽ എന്നിവരെ അറിയിച്ചു .
ഐ സി യു സംവിധാനം നിലവിൽ വന്നാൽ ചില സ്കാനിങ്ങിന്ന് മാത്രം പുറത്തുള്ള ലാബ്കാരെ ആക്സിഡൻറ് കേസുകൾക്കും മറ്റും ആശ്രയിക്കേണ്ടി വരികയുള്ളൂ എന്നും ഡോക്ടർ പ്രഭുദാസ് പ്രവർത്തകരെ അറിയിച്ചു.