തിരൂര്‍ സിറ്റി ജംങ്ഷന്‍ ഇനി ഹോണ്‍ നിരോധിത മേഖല


തിരൂര്‍ സിറ്റി ജംങ്ഷന്‍ ഇനി മുതല്‍ ഹോണ്‍ നിരോധിത മേഖല


തിരൂരില്‍ പുതിയ ഹോണ്‍ നിരോധിത മേഖല പ്രഖ്യാപിച്ച് മോട്ടോര്‍ വാഹന വകുപ്പ്. തിരൂര്‍ സിറ്റി ജംങ്ഷന്‍ മുതല്‍ തൃക്കണ്ടിയൂര്‍ വരെയാണ് ഹോണ്‍ നിരോധിത മേഖലയായി പ്രഖ്യാപിച്ചത്. 


ലോക കേള്‍വി ദിനാചരണത്തിന്റെ ഭാഗമായി  മോട്ടോര്‍ വാഹന വകുപ്പും ആരോഗ്യ വിഭാഗവും സംയുക്തമായി 'കേള്‍ക്കുവാനായി കേള്‍ക്കൂ' എന്ന മുദ്രാവാക്യത്തോടെ നടത്തുന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് നടപടി. 


ആശുപത്രികളും വിദ്യാലയങ്ങളും ഉള്‍പ്പെടുന്ന മേഖലയായതിനാലാണ്  സിറ്റി ജംങ്ഷന്‍ മുതല്‍ തൃക്കണ്ടിയൂര്‍ വരെ ഹോണ്‍ മുഴക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്. കേള്‍വി അമൂല്യമായ വരദാനമാണെന്ന ബോധം പൊതുജനങ്ങളിലുണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് മോട്ടോര്‍ വാഹന വകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്ന് പദ്ധതി നടപ്പാക്കുന്നത്.
Previous Post Next Post
WhatsApp