തിരൂരങ്ങാടി | കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ( കെ.എ.ടി.എഫ് ) പരപ്പനങ്ങാടി സബ്ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സബ്ജില്ലയിൽ നിന്നും വിരമിക്കുന്ന അറബി അധ്യാപകർക്കും ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.മുഹമ്മദ് മാസ്റ്റർക്കും നൽകിയ യാത്രയയപ്പ് തിരൂരങ്ങാടി മുനിസിപ്പാലിറ്റി വികസനകാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ ഉദ്ഘാടനം ചെയ്തു.
ഉപജില്ലാ പ്രസിഡന്റ് എം.സിദ്ധീഖ് അധ്യക്ഷനായി. സംസ്ഥാന സമിതി അംഗം ടി.പി അബ്ദുറഹീം തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ല സെക്രട്ടറി മുനീർ താനാളൂർ, റനീസ് പാലത്തിങ്ങൽ, കെ.എം സിദ്ധീഖ്, സാബിർ ചെമ്മാട്, പി.പി അബ്ദുൽ നാസർ, മുജീബ് ചുള്ളിപ്പാറ, സി. അബ്ദുറഹിമാൻ, കെ കെ ഹബീബ വെന്നിയൂർ,കെ.ടി. റംല, വി.പി.സാറാവുമ്മ എന്നിവർ പ്രസംഗിച്ചു.