കൊണ്ടോട്ടിയിൽ ബസും ലോറിയും കൂട്ടിയിടിച്ചു; ബസ് നടുറോഡിൽ മറിഞ്ഞു; ഒരു മരണം; നിരവധി പേർക്ക് പരിക്ക്


കൊണ്ടോട്ടി ബൈപാസ് റോഡില്‍ നിയന്ത്രണംവിട്ട ലോറിയുമായി കൂട്ടിയിടിച്ച്‌ ബസ് മറിഞ്ഞ് യാത്രക്കാർ മരിച്ചു.
23-03-2022

കൊണ്ടോട്ടി: കോഴിക്കോട് പാലക്കാട്‌ ദേശീയ പാതയില്‍ കൊണ്ടോട്ടി ബൈപാസ് റോഡില്‍ നിയന്ത്രണംവിട്ട ലോറിയുമായി കൂട്ടിയിടിച്ച്‌ ബസ് മറിഞ്ഞ് യാത്രക്കാരി മരിച്ചു.

വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ കുനിയിലിന്‍റെ മകളും ഒഴുകൂര്‍ സ്വദേശി സുജീഷിന്‍റെ ഭാര്യയുമായ സി. വിജി (26) ആണ് മരിച്ചത്.

ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നഴ്‌സിങ് ഓഫിസര്‍ ആണ് വിജി. അപകടത്തില്‍ ഇരുപതോളം യാത്രക്കാര്‍ക്ക് പരിക്കുണ്ട്. ഇന്ന് രാവിലെ ആറു മണിയോടെയായിരുന്നു അപകടം.

ഓടിയെത്തിയ നാട്ടുകാരും ഡ്രൈവര്‍മാരും കച്ചവടക്കാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസിനുള്ളില്‍ കുടുങ്ങിയവരെ ഉടന്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചു. അപകടത്തെ തുടര്‍ന്ന് വൈദ്യുതി തൂണ്‍ തകര്‍ന്നു.

കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തില്‍ പെട്ടത്. ലോറി നിയന്ത്രണം വിട്ട് എത്തുകയായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു.
Previous Post Next Post
WhatsApp