ടൂത്ത് പേസ്റ്റെന്ന് കരുതി എലിവിഷമെടുത്ത് പല്ല് തേച്ച വിദ്യാർഥിനിക്ക് ദാരുണാന്ത്യം
മംഗളൂരു: ടൂസ് പേസ്റ്റെന്ന് കരുതി എലിവിഷം എടുത്ത് പല്ല് തേച്ച വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കർണാടക സുള്ള്യയിലെ മർകഞ്ച സ്വദേശിനിയായ ശ്രവ്യ (17) ആണ് മരിച്ചത്.
കുളിമുറിയുടെ ജനാലക്കടുത്തായിരുന്നു ടൂത്ത് പേസ്റ്റ് സൂക്ഷിച്ചിരുന്നത്. കോളേജിന് അവധി പ്രഖ്യാപിച്ചതിന് വീട്ടിലായിരുന്ന വ്യ ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് പല്ല് തേക്കുന്നതിനിടെ, ടൂത്ത് പേസ്റ്റിന് പകരം ബ്രഷിൽ അബദ്ധത്തിൽ എലിവിഷം പുരട്ടുകയായിരുന്നു. മുറിയിൽ ഇരുട്ടായതിനാൽ വിത്യാസം മനസ്സിലായില്ലെങ്കിലും അബദ്ധം മനസിലായതോടെ വെള്ളമുപയോഗിച്ച് വായ വൃത്തിയാക്കി.
പിറ്റേന്ന് സുഖമായെന്ന് തോന്നിയെങ്കിലും പിന്നീട് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായ കുട്ടി ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
പുത്തൂർ കോളേജിലെ പ്രീ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയാണ് ശ്രവ്യ .