📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home » covid

സുരക്ഷയ്ക്ക് മാസ്ക്കാകാം, കേസുവേണ്ട; സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം.

📢 Published: IST 🔄 Updated: IST



😷 രാജ്യത്ത് മാസ്‌ക് ഇല്ലെങ്കില്‍ ഇനി കേസില്ല..

മാസ്‌ക് ധരിക്കാതിരിക്കല്‍, ആള്‍ക്കൂട്ടം,മറ്റ് കൊവിഡ് നിയന്ത്രണങ്ങള്‍ എന്നവയുടെ പേരില്‍ കേസെടുക്കരുതെന്ന് കേന്ദ്രം



പൊതുഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി കേസ് എടുക്കേണ്ടതില്ലെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം. സംസ്ഥാനങ്ങള്‍ക്ക് ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. ആള്‍കൂട്ടം സൃഷ്ടിക്കുന്നതിനെതിരേയും കൊവിഡ് നിയന്ത്രണങ്ങളുടെ പേരിലും കേസെടുക്കരുതെന്ന് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാസ്‌ക് പൊതുഇടങ്ങളില്‍ ധരിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് രാജ്യം വരുന്നതിന്റെ ആദ്യഘട്ടമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് വേണമെന്ന് ഇനി വാശിപിടിക്കേണ്ടതില്ലെന്നാണ് ആരോഗ്യ പ്രവര്‍ത്തകരും പറയുന്നത്. അടച്ചിട്ട സ്ഥലങ്ങളിലും ആശുപത്രികളിലുമെല്ലാം മാത്രം മാസ്‌ക് നിര്‍ബന്ധമാക്കിയാല്‍ മതിയെന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സാധാരണ വൈറസ് അസുഖത്തേക്കാള്‍ പ്രഹര ശേഷി കുറഞ്ഞ അവസ്ഥയിലേക്ക് കൊവിഡ് മാറിയെന്നും മാസ്‌ക് അടക്കമുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ വേണ്ടെന്നുമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്..
 ▂▂▂▂▂▂▂▂▂▂▂▂▂▂▂▂

വാർത്തകൾ വേഗത്തിൽ അറിയാൻ ഉടൻ തന്നെ Join ചെയ്യൂ👇

▂▂▂▂▂▂▂▂▂▂▂▂▂▂▂▂

Join WhatsApp Group Send News / Ads