📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

സമസ്ത പൊതുപരീക്ഷ ഇന്ന്..!

📢 Published: IST 🔄 Updated: IST


സമസ്ത പൊതുപരീക്ഷ ഇന്ന്..!
➖➖➖➖➖➖➖➖➖➖➖

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ നടക്കുന്ന പൊതുപരീക്ഷ ക്ക് ഇന്ത്യയില്‍ നാളെ ആരംഭിക്കും. വിദേശങ്ങളില്‍ നാളെ നാല് മണിയോട് കൂടി പരീക്ഷ സമാപിക്കും. 2,61,386 കുട്ടികളാണ് ഈ വര്‍ഷത്തെ പൊതുപരീക്ഷയില്‍ നാളെയും മറ്റന്നാളുമായി പങ്കെടുക്കുന്നത്.

അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ നടക്കുന്നത്. അഞ്ചാം ക്ലാസില്‍ 1,11,817 കുട്ടികളും, ഏഴാം ക്ലാസില്‍ 1,02,005 കുട്ടികളും, പത്താം ക്ലാസില്‍ 40,728 കുട്ടികളും, പ്ലസ്ടു ക്ലാസ്സില്‍ 6,836 കുട്ടികളുമാണ് പൊതുപരീക്ഷയില്‍ പങ്കെടുക്കുന്നത്. ഈ വര്‍ഷത്തെ പൊതുപരീക്ഷക്ക് 133 ഡിവിഷന്‍ സെന്ററുകള്‍ ഒരുക്കിയിട്ടുണ്ട്. 10,938 സൂപ്രവൈസര്‍മാരെ പരീക്ഷാ ജോലിക്ക് നിയോഗിച്ചിട്ടുണ്ട്.

കേരളത്തിന് പുറമെ തമിഴ്‌നാട്, പോണ്ടിച്ചേരി, മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, ആസാം, ബീഹാര്‍, അന്തമാന്‍, ലക്ഷദ്വീപ് പ്രദേശങ്ങളിലും, മലേഷ്യ, യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍, സഊദി അറേബ്യ, ഖുവൈത്ത് എന്നീ വിദേശരാഷ്ട്രങ്ങളിലുമായി 7,455 സെന്ററുകളാണ് പൊതുപരീക്ഷക്ക് വേണ്ടി ഒരുക്കിയിട്ടുള്ളത്. പൊതുപരീക്ഷാ കേന്ദ്രീകൃത മൂല്യനിര്‍ണയം മാര്‍ച്ച് 15, 16 തിയ്യതികളില്‍ ഡിവിഷന്‍ കേന്ദ്രങ്ങളില്‍ നടക്കും.
➖➖➖➖➖➖➖➖➖➖➖
വിശദവാർത്തകൾക്ക് KARUMBIL LIVE വാട്ട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ;
➖➖➖➖➖➖➖➖➖➖➖
Join WhatsApp Group Send News / Ads