കേരളത്തിൻ്റെ സാമ്പത്തിക വളർച്ചക്കും, വികസനത്തിനും ഊന്നൽ നൽകിയ ദീർഘവീക്ഷണമുള്ള ബജറ്റിൽ രണ്ട് മഹാമാരികളായ പ്രളയവും, കോവിഡും സമ്മാനിച്ച കെടുതി മൂലം പാടെ തകർന്നടിഞ്ഞ ചെറുകിട വ്യാപാര മേഖലയേയും, സമൂഹത്തിൻ്റെ പിന്നോക്ക വിഭാഗങ്ങളെയും അവഗണിച്ചത് നിരാശാജനകമാണെന്നും സമൂഹത്തിലെ പിന്നോക്ക വിഭാഗക്കാർ വികലാംഗർ, സ്ത്രീകൾ, കുട്ടികൾ, പ്രവാസികള്‍ ഉൾപ്പെടെയുള്ളവരെ കൂടി പരിഗണിക്കുന്ന ബജറ്റ് കേരളജനത പ്രതീക്ഷിച്ചിരുന്നതായി പി.ഡി.പി.കേന്ദ്രകമ്മിറ്റി.
ഭൂ, വാഹന നികുതി വര്‍ദ്ധനവിലൂടെ വരുമാന വര്‍ദ്ധനവ് കണ്ടെത്തിയ ബജറ്റില്‍ സാധാരണക്കാരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ആനുകൂല്യങ്ങളോ ഇളവുകളോ പദ്ധതികളോ ഉണ്ടായില്ല എന്നത് സാധാരണ ജനങ്ങളെ നിരാശപ്പെടുത്തുന്നതാണ്. നവകേരള നിര്‍മ്മിതിക്കായി വിജ്ഞാന-സമ്പദ് വ്യവസ്ഥക്ക് ഊന്നല്‍ കൊടുത്ത് നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പദ്ധതികളും, വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന ആധുനീകവല്‍ക്കരണ പദ്ധതികളും ശ്രദ്ദേയമാണ്.
കേന്ദ്രവിഹിതവും ജി.എസ്.ടി.നഷ്ടപരിഹാരവും വേണ്ടത്ര ലഭ്യമാകാത്ത സാഹചര്യത്തില്‍ വന്‍ ബജറ്റ് പ്രഖ്യാപനങ്ങള്‍ക്ക് പണം കണ്ടെത്തുക എന്നത് വലിയ വെല്ലുവിളി ആയിരിക്കുമെന്നും വിലയിരുത്തി.
കേരള ബജറ്റ് വിലയിരുത്തുന്നതിനായി ചേര്‍ന്ന പി.ഡി.പി.രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ വൈസ്ചെയര്‍മാന്‍ വര്‍ക്കല രാജ് അദ്ധ്യക്ഷത വഹിച്ചു.
വൈസ്ചെയര്‍മാന്‍ അഡ്വ.മുട്ടം നാസര്‍ , സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ വി.എം.അലിയാര്‍, അഡ്വ.കാഞ്ഞിരമറ്റം സിറാജ് , നിസാര്‍ മേത്തര്‍ , അജിത്കുമാര്‍ ആസാദ്, മൈലക്കാട് ഷാ, മജീദ് ചേര്‍പ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.