ചൈനയിൽ 133 യാത്രക്കാരുമായി പുറപ്പെട്ട വിമാനം തകർന്നുവീണു

പർവമമേഖലയിലാണ് വിമാനം തകർന്നുവീണത്


 ചൈനയിൽ യാത്രാ വിമാനം തകർന്ന് വൻ ദുരന്തം. 133 യാത്രക്കാരുമായി പുറപ്പെട്ട വിമാനമാണ് തകർന്നുവീണത്. ദക്ഷിണ പടിഞ്ഞാറൻ ചൈനയിലാണ് സംഭവം. പർവമമേഖലയലാണ് വിമാനം തകർന്നത്. ഇതേതുടർന്ന് ഇവിടെ തീപിടിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഗ്വാങ്ഷിയിലെ വുസുവിനടുത്ത് ബോയിങ് 737 വിമാനമാണ് അപകടത്തിൽപെട്ടത്. കൻമിങ്ങിൽനിന്ന് ഗ്വാങ്ഷുവിലേക്ക് പ്രാദേശിക സമയം ഉച്ചയ്ക്ക് 1.11ന് പുറപ്പെട്ട വിമാനമാണ് തകർന്നത്. 2.22ഓടെ വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. പിന്നാലെയാണ് ഗ്രാമപ്രദേശത്തെ പർവതമേഖലയിൽ തകർന്നുവീണ വിവരം പുറത്തെത്തുന്നത്. പിന്നാലെ തീ ആളിപ്പടരുകയുമായിരുന്നു.

അപകടം നടന്നയുടൻ സംഭവസ്ഥലത്തേക്ക് രക്ഷാപ്രവർത്തകർ തിരിച്ചിട്ടുണ്ട്. ആളപായത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Previous Post Next Post
WhatsApp