തിരൂരങ്ങാടി ഡിഇഒ വൃന്ദകുമാരി പടിയിറങ്ങുന്നു.



തിരൂരങ്ങാടി : 31 വർഷത്തെ സുതാർഹമായ സേവനത്തിന് വിരാമം ഇട്ട്  തിരൂരങ്ങാടി ഡി.ഇ.ഒ കെ.ടി വൃന്ദകുമാരി പടിയിറങ്ങുന്നു.1990ൽ പട്ടിക്കാട് ഗവ. സ്ക്കൂളിൽ ഗണിത ശാസ്ത്രാദ്ധ്യാപികയായി നിയമിതയായ അവർക്ക് 1992ൽ ചേളാരി ഗവ: വെക്കേഷണൽ ഹയർ സെക്കൻഡറി സ്കുളിലെക്ക് സ്ഥലം മാറ്റം കിട്ടി. 2011വരെ നിന്നു ചേളാരിയിൽ സേവനമനുഷ്ഠിച്ചതിന് ശേഷം ഇടുക്കി ജില്ലയിലെ മന്നാം ക്കണ്ടം ഗവ.ഹൈസ്ക്കുളിൽ പ്രധാനാദ്ധ്യാപികയായി ചുമതലയേറ്റു.

അവിടെനിന്നും ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ
മലപ്പുറം സമഗ്രശിക്ഷാ അഭയാനിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ ഓഫീസറായി ഒന്നര വർഷം സേവനം ചെയ്തു. കാലാവധി തീർന്നപ്പോൾ ഞാറക്കൽ ഗവ:ഹൈസ്ക്കുളിൽ
ചാർജെടുത്തു. .2014ൽ വേങ്ങര ഗവ: വെക്കേഷണൽ ഹയർസെക്കൻഡറി സ്കുളിലും തുടർന്ന് 2015ൽ ചേളാരി ഗവ: വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലും പ്രധാനാദ്ധ്യാപികയായി..
2015ലെ അവരുടെ പ്രവർത്തന മികവ് കൊണ്ട് 5 അഡിഷണൽ പോസ്റ്റുകൾ അവിടെ ലഭിക്കുകയുണ്ടായി.
Previous Post Next Post